HomeNewsEducationNewsപ്രകാശ വിസ്മയമൊരുക്കി കാലടി വിദ്യാപീഠം യു.പി.സ്കൂളിൽ അവതരിപ്പിച്ച ഏകദിന ശില്പശാല

പ്രകാശ വിസ്മയമൊരുക്കി കാലടി വിദ്യാപീഠം യു.പി.സ്കൂളിൽ അവതരിപ്പിച്ച ഏകദിന ശില്പശാല

workshop-kaladi-light

പ്രകാശ വിസ്മയമൊരുക്കി കാലടി വിദ്യാപീഠം യു.പി.സ്കൂളിൽ അവതരിപ്പിച്ച ഏകദിന ശില്പശാല

കാലടി : പ്രകാശ വിസ്മയമൊരുക്കി സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാപീഠം യു.പി.സ്കൂൾ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ഏഴാം ക്ലാസിലെ നാലാമത്തെ യൂണിറ്റായ ” പ്രകാശം പ്രതിഫലിക്കുമ്പോൾ” എന്ന പാഠഭാഗത്തെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ അവതരിപ്പിച്ചത് പഠന നേട്ടം സ്വായത്തമാക്കാൻ ഏറെ സഹായകമാകുന്നതായിരുന്നു. പി. എം. എം. യു. പി സ്കൂൾ റിട്ടയേഡ് അധ്യാപകനായശ്രീ. ടോമി. ഇ. വി ആണ് ക്ലാസ് നയിച്ചത്. സയൻസ് ഓൺ വിൽസിന്റെ ഉപജ്ഞാതാവും, ലേണിങ് ടീച്ചേഴ്സ് കേരളയുടെ പ്രധാന അംഗവുമായ ഇദ്ദേഹം പ്രകാശപ്രതിഫലനവുമായി ബന്ധപ്പെട്ട വ്യത്യസ്ത ക്ലാസ്സ് റൂം സന്ദർഭങ്ങൾ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കുട്ടികളുമായി പങ്കുവെച്ചു . പി.ടി.എ പ്രസിഡന്റ് ശ്രീമതി. സഫീനയുടെ അധ്യക്ഷതയിൽ പ്രധാനാധ്യാപകൻ ശ്രീ. ഗിരീഷ് സ്വാഗതം ആശംസിച്ചു. സയൻസ് അധ്യാപകരായ ഉമാദേവി, ഗീത, ദീപ്തി, മനോജ്, ജിൻസി എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!