ദേശീയ വിര വിമുക്ത ദിനാചരണത്തിന്റെ നഗരസഭ തല ഉദ്ഘാടനം വളാഞ്ചേരിയിൽ നടന്നു
വളാഞ്ചേരി:-ദേശീയ വിര വിമുക്ത ദിനാചരണത്തിന്റെ വളാഞ്ചേരി നഗരസഭ തല ഉദ്ഘാടനം വളാഞ്ചേരി ബോയ്സ് ഹൈസ്കൂളിൽ വെച്ച് നടന്നു. പരിപാടി ബഹുമാനപ്പെട്ട എം.എൽ.എ അഡ്വാ.എൻ.ശംസുദീൻ ഉദ്ഘാടനം നിർവഹിച്ചു. വളാഞ്ചേരി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്കൽ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭയിലെ ഒരു വയസ്സിനും 19 വയസ്സിനും ഇടയിൽ പ്രായമുള്ള മുഴുവൻ കുട്ടികൾക്കും വിരബാധക്കെതിരെ ആൽബൻഡസോൾ ഗുളികകൾ സ്കൂളുകളിലൂടെയും, അംഗൻവാടികളിലൂടെയും വിതരണം ചെയ്യും.അന്നേദിവസം ഗുളിക ലഭിക്കാത്ത കുട്ടികൾക്ക് ഡിസംബർ മൂന്നാം തീയതി ഗുളിക നൽകുന്നതായിരിക്കും. വിരബാധ ഇല്ലാത്ത ആരോഗ്യമുള്ള ഒരു പുതുതലമുറയെ സൃഷ്ടിക്കുന്നതിനായി ഈ യജ്ഞത്തിൽ ഏവരും പങ്കാളികളാവണമെന്ന്എം.എൽ.എ ആവശ്യപ്പെട്ടു. വളാഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ നീമ വേണുഗോപാൽ പദ്ധതി വിശദീകരിച്ചു.ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,വികസനകാര്യ സ്റ്റൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്,വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,കൗൺസിലർമാരായ ശിഹാബ് പാറക്കൽ,കെ.വി ശൈലജ,തസ്ലീമ നദീർ,എൻ.നൂർജഹാൻ,ആബിദ മൻസൂർ,സാജിത ടീച്ചർ,എച്ച്.ഐ ജോൺസൻ ടി.ജോർജ്,ഹെൽത്ത് വിഭാഗം ജീവനക്കാർ തുങ്ങിയവർ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here