വിജയതീരം A+ കിറ്റ് വിതരണവും 100 ദിന പഠന പാക്കേജ് പ്രഖ്യാപനവും നടത്തി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മഴമേഘങ്ങൾക്ക് മീതെ എന്ന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന വിജയതീരം മൂന്നാം ഘട്ടo A+ കിറ്റ്വിതരണവും 100 ദിന പഠനപാക്കേജ് പ്രഖ്യാപനവും നടന്നു.പരിപാടി ബഹു.എം.എൽ.എ അഡ്വ.എൻ.ശംസുദ്ധീൻ ഉദ്ഘാടനം നിർവ്വഹിച്ചു.നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു.അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തോടൊപ്പം വിദ്യാഭ്യാസമേഖയുടെ വികസനവും കാലത്തിൻ്റെ അനിവാര്യതയും,അതിനായി പരിശ്രമിക്കുന്ന നഗരസഭ മറ്റുള്ളവർക്ക് മാതൃകയാണെന്നും എം.എൽ.എ പറഞ്ഞു.കഴിഞ്ഞ വർഷങ്ങളിൽ നഗരസഭ നടപ്പിലാക്കിയ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതി വൻവിജയമായിരുന്നു.ആയതുകൊണ്ട് തന്നെ നഗരസഭയിൽ മുഴുവൻ വിഷയങ്ങളിലും A+ ലഭിച്ചവരുടെ എണ്ണം വർദ്ധിച്ചിരുന്നു.ഈ വർഷം 300 ഓളം കുട്ടികളാണ് SSLC പരീക്ഷ എഴുതുന്നത്.വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജിബ് വാലാസി സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ്ചെയർപേഴ്സൺ റംല മുഹമ്മദ്,സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സി.എം റിയാസ്,ഇബ്രാഹിം മാരാത്ത്,കൗൺസിലർമാരായ ശിഹാബ് പാറക്കൽ,കെ.വി ശൈലജ,തസ്ലീമ നദീർ,എൻ.നൂർജഹാൻ,ആബിദ മൻസൂർ,സാജിത ടീച്ചർ,വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂൾ മാനേജർ ഗോപാലകൃഷ്ണൻ,ഗേൾസ് സ്കൂൾ ഹെഡ്മാസ്റ്റർ ജയ്സൺ മാസ്റ്റർ,ബോയ്സ് സ്കൂൾ ഹെഡ്ടീച്ചർ ശ്രീജ ,സുധീർമാസ്റ്റർ,സുരേഷ് മാസ്റ്റർ,പി.ടി.എ പ്രസിഡണ്ട് ഷംന ബീഗം തുടങ്ങിയവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here