പായലുകൾ നിറഞ്ഞ താമരക്കുളം വൃത്തിയാക്കി വൈക്കത്തൂർ ഇന്റർ എഫ് സി ക്ലബ്ബ് (IFC)
വളാഞ്ചേരി: സ്വച്ച് ഭാരത് മിഷൻ- സ്വച്ച് സർവേക്ഷൺ, ശുചിത്വ മിഷൻ, മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിൻ എന്നിവയോടനുബന്ധിച്ച് വളാഞ്ചേരി നഗരസഭയിലെ ജലാശയങ്ങളുടെ പുനരുജ്ജീവനം ലക്ഷ്യം വെച്ച് ആരംഭിച്ച പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ വാർഡ് 7 ലെ താമരക്കുളം വൃത്തിയാക്കി. സ്വച്ച് ഭാരത് മിഷൻ ക്യാമ്പയിനിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം നഗരസഭയിൽ ചേർന്ന മീറ്റിങ്ങിലെ തീരുമാനത്തെ തുടർന്ന് നഗരസഭ ചെയർമാനും, നഗരസഭ ശുചിത്വ ലോക്കൽ ബ്രാൻഡ് അംബാസഡറുമായ അഷ്റഫ് അമ്പലത്തിങ്ങലിൻ്റെ നിർദ്ധേശത്തെ തുടർന്ന് വൈക്കത്തൂർ ഇന്റർ എഫ് സി (IFC) ക്ലബ്ബ് ശുചീകരണ പ്രവർത്തനം ഏറ്റെടുക്കുകയായിരുന്നു. പായലുകൾ നിറഞ്ഞ് കുളിക്കാനോ മറ്റുള്ളവയ്ക്കോ പറ്റാത്ത അവസ്ഥയിലായിരുന്നു കുളം.രാവിലെ 8 മണിക്ക് ആരംഭിച്ച ശുചീകരണ പ്രവർത്തി വൈകീട്ട് 4 വരെ നീണ്ടു നിന്നു.വർഷങ്ങളായി നിരവധി പേർ കുളിക്കാനുപയോഗിച്ചിരുന്ന ജലാശയമായിരുന്നു താമരക്കുളം. പായലുകൾ നിറഞ്ഞതിനാൽ നിലവിൽ കുളിത്തിലേക്കിറങ്ങുന്ന ഭാഗം മാത്രമായിരുന്നു ഉപയോഗിക്കാൻ കഴിഞ്ഞിരുന്നത്.കുളം വൃത്തിയാക്കിയതിനാൽ ഇനി മുതൽ കുളത്തിൽ നീന്തിക്കുളിക്കാൻ സാധിക്കും. ക്ലബ്ബ് ഭാരവാഹികളായ പി.ഷറഫു, ടി.കെ നിസാർ, ഇ.ടി സൽമാൻ, പി നവാസ് ,എ.പി ഫാരിസ്,വഫിൻ റിയാസ്,അബ്ദുൽബാസിത്ത്,കെ.പി മുർഷിദ്,വി.കെ ഷാനിദ്,വി.ടി ഫാരിസ്,കെ.പി ജാബിർ,ടി.കെ ഫസൽ,ഒ.കെ നിസാം,ഷിബു,നജ്മു, വാർഡ് കൗൺസിലർ സാജിത ടീച്ചർ,എം ഗഫൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുളം വൃത്തിയാക്കൽ നടന്നത്.നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരായ ഡി.വി ബിന്ദു ഐശ്വര്യ ഹഫീദ്,ദിൽഷാദ്,അസ്ക്കർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here