കാടാമ്പുഴ ലൈഫ് മിഷൻ ഡയാലിസിസ് സെന്ററിന്റെ മെഗാ ബിരിയാണി ചലഞ്ച്; ലോഗോ പ്രകാശനംചെയ്തു
കാടാമ്പുഴ: വൃക്കരോഗമുള്ളവർക്ക് ആശ്വാസവും ആശ്രയവുമാകാൻ കാടാമ്പുഴ ലൈഫ് മിഷൻ ഡയാലിസിസ് സെന്റർ. ബിരിയാണി ചലഞ്ച് വഴി ഒരുലക്ഷം ബിരിയാണിപ്പൊതികൾ വിതരണംചെയ്ത് ധനംസമാഹരിക്കാനാണു പദ്ധതി. 2025 ജനുവരി ഏഴിന് നടക്കുന്ന മെഗാ ബിരിയാണി ചലഞ്ചിന്റെ ലോഗോ പ്രകാശനം ജില്ലാകളക്ടർ വി.ആർ. വിനോദ് നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സജിത നന്നേങ്ങാടൻ, കാടാമ്പുഴ ലൈഫ് മിഷൻ ഭാരവാഹികളായ എ.പി. മൊയ്തീൻകുട്ടി, കെ.പി. സുരേന്ദ്രൻ, ബ്ലോക്കംഗം ഒ.കെ. സുബൈർ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.പി. കുഞ്ഞിമുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു
‘ഒരുമയോടെ സ്നേഹം വിളമ്പി കരുണയുടെ കാവലാളാകാം’എന്ന മുദ്രാവാക്യവുമായി സംഘടിപ്പിക്കുന്ന മെഗാബിരിയാണി ചലഞ്ചിന്റെ മുന്നൊരുക്കങ്ങൾക്കായി ചൊവ്വാഴ്ച രാവിലെ പത്തിന് കാടാമ്പുഴയിൽ സ്വാഗതസംഘം ഓഫീസ് തുറക്കും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സജിത നന്നേങ്ങാടൻ ഉദ്ഘാടനം ചെയ്യും. അഞ്ചുവർഷം മുമ്പാണ് മാറാക്കര ഗ്രാമപ്പഞ്ചായത്ത് ലൈഫ് മിഷൻ ഡയാലിസിസ് സെന്റർ പ്രവർത്തനം തുടങ്ങിയത്. വൃക്കരോഗമുള്ളവർക്ക് ഡയാലിസിസ് ഉൾപ്പെടെയുള്ള ചികിത്സയ്ക്കുള്ള ഫണ്ട് ശേഖരണത്തിനായി 2022-ൽ 65,000 ബിരിയാണി ചലഞ്ച് നടത്തി നാൽപ്പത്തിയഞ്ച് ലക്ഷം രൂപ സമാഹരിച്ചിരുന്നു. 2025 ജനുവരി ഏഴിന് ഒരുലക്ഷം ബിരിയാണി ചലഞ്ചാണ് ലക്ഷ്യമിടുന്നതെന്ന് സംഘാടകർ പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here