കാടാമ്പുഴ തൃക്കാർത്തിക ഉത്സവം: കലവറ നിറയ്ക്കൽ തുടങ്ങി
കാടാമ്പുഴ: കാടാമ്പുഴ ഭഗവതീക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തിന്റെ ഭാഗമായുള്ള കലവറ നിറയ്ക്കൽ തുടങ്ങി. 13-നാണ് തൃക്കാർത്തിക ഉത്സവം. ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന പ്രസാദഊട്ടിനുള്ള പലവ്യഞ്ജന ഉത്പന്നങ്ങളാണ് കലവറയിൽ ശേഖരിക്കുന്നത്. ക്ഷേത്രകവാടത്തിൽ മലബാർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മിഷണർ പി.ടി. വിജയി കലവറ നിറയ്ക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ ടി. ബിനേഷ്‌കുമാർ അധ്യക്ഷത വഹിച്ചു. ദേവസ്വം മാനേജർ പി.കെ. രവി, എൻജിനീയർ കെ. വിജയകൃഷ്ണൻ, ഓഫീസ് സൂപ്രണ്ട് പി.പി. മീര, ക്ഷേത്രം സൂപ്രണ്ട് പി. വിക്രമൻ എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here