HomeNewsBusinessഅത്യാധുനിക രീതിയിൽ നവീകരിച്ച തൗഫീഖ് ഗോൾഡ് ആൻഡ് ഡയമണ്ടിന്റെ ഷോറൂം ഡിസംബർ എട്ടിന് ഉദ്ഘാടനം ചെയ്യും

അത്യാധുനിക രീതിയിൽ നവീകരിച്ച തൗഫീഖ് ഗോൾഡ് ആൻഡ് ഡയമണ്ടിന്റെ ഷോറൂം ഡിസംബർ എട്ടിന് ഉദ്ഘാടനം ചെയ്യും

അത്യാധുനിക രീതിയിൽ നവീകരിച്ച തൗഫീഖ് ഗോൾഡ് ആൻഡ് ഡയമണ്ടിന്റെ ഷോറൂം ഡിസംബർ എട്ടിന് ഉദ്ഘാടനം ചെയ്യും

ചേണ്ടി : പാങ്ങ് ചേണ്ടിയിൽ തികച്ചും ലോകനിലവാരത്തിലുള്ള ഷോപ്പിന്റെ അനുഭൂതി ജനങ്ങളിലേക്ക് എത്തിക്കാനായി വിശാലമായ സൗകര്യങ്ങളോടെ നവീകരിച്ച തൗഫീഖ് ഗോൾഡ് & ഡയമണ്ട് ഷോറൂം ഡിസംബർ എട്ടിന് ഉദ്ഘാടനം ചെയ്യുമെന്ന് മാനേജ്മെൻറ് പ്രതിനിധികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 9 മണിക്ക് പാണക്കാട് സയ്യിദ് മുഈൻ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സാംസ്കാരിക രാഷ്ട്രീയ പ്രതിനിധികൾ പങ്കെടുക്കും. മങ്കട നിയോജകമണ്ഡലം എംഎൽഎ ശ്രീ മഞ്ഞളാംകുഴി അലി ഡയമണ്ട് എക്സിബിഷൻ ഉദ്ഘാടനം ചെയ്യും. കൂടാതെ ഡിസംബർ 15ന് പെയിൻ & പാലിയേറ്റീവ് സന്നദ്ധ സംഘടനകൾക്കുള്ള ജീവൻ രക്ഷാ ഉപകരണങ്ങൾ കായിക വഖഫ് മന്ത്രി ശ്രീ വി അബ്ദുറഹ്മാൻ കുറുവ ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ മറ്റു സാമൂഹിക രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന പരിപാടിയിൽ വിതരണം ചെയ്യുന്നു.
5000 സ്ക്വയർ ഫീറ്റിൽ മികച്ച പാർക്കിംഗ് സൗകര്യത്തോടുകൂടി ഏറ്റവും മികച്ച ജ്വല്ലറി ഷോറൂം ആണ് ചേണ്ടിയിൽ ജനങ്ങൾക്കായി അണിയിച്ചൊരുക്കിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരേസമയം കൂടുതൽ വിവാഹ പാർട്ടികൾക്ക് വൈവിധ്യമാർന്ന ആഭരണങ്ങൾ തിരഞ്ഞെടുക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ദിവസം മുതൽ ഡിസംബർ 21 വരെ ജില്ലയിൽ ഏറ്റവും കുറഞ്ഞ പണിക്കൂലി മാത്രമേ ഈടാക്കുകയുള്ളൂ എന്നും ഈ കാലയളവിൽ അഡ്വാൻസ് ബുക്കിംഗ് ചെയ്യുന്നവർക്കും ഈ ആനുകൂല്യം ലഭിക്കുന്നതിന് പുറമെ സ്ക്രാച്ച് ആൻഡ് വിന്നിലൂടെ എല്ലാ ഉപഭോക്താക്കൾക്കും ഉറപ്പായ സമ്മാനങ്ങൾ നൽകുന്നതായിരിക്കും എന്നും മാനേജ്മെൻറ് അറിയിച്ചിട്ടുണ്ട്.
തൗഫീഖ് ഗോൾഡ് & ഡയമണ്ടിന്റെ സ്വന്തം ബ്രാൻഡുകൾ ആയ റൂഹി കളക്ഷൻസ്, ലക്ഷോര , ടിയാര, നഗാസ്, എന്നിവയ്ക്ക് പുറമേ കളക്ഷനായ ട്വിങ്കിൾ, ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ ബുഖാരി, കിസ്ന, സ്വാ എന്നീ ബ്രാൻഡുകളുടെ ഡയമണ്ട് ആഭരണങ്ങൾ ബ്രാൻഡഡ് വാച്ചുകൾ വെള്ളി ആഭരണങ്ങൾ എന്നിവയുടെ വിശാലമായ സെലക്ഷൻസ് പ്രത്യേകം സെക്ഷനുകൾ ആയി ജനങ്ങൾക്കായി സമർപ്പിക്കുന്നു.
സ്വർണ്ണ വജ്രാഭരണങ്ങൾ തമ്മിൽ എക്സ്ചേഞ്ച് സൗകര്യവും 100% ബൈ ബാക്ക് ഗ്യാരണ്ടിയും വിവാഹ പാർട്ടികൾക്കായി അഡ്വാൻസ് ബുക്കിംഗ് അടക്കമുള്ള പ്രത്യേക പാക്കേജുകളും ജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഗിന്നസ് ബുക്കിൽ ഇടം നേടിയ കിസ്ന ഡയമണ്ടിന്റെ 50,907വജ്രകല്ലുകൾ പതിപ്പിച്ച ഡയമണ്ട് റിങ്ങിന്റെ കേരളത്തിലെ ആദ്യ പ്രദർശനം ജനങ്ങൾക്കായി.
തൗഫീഖ് ഗോൾഡ് & ഡയമണ്ട് അണിയിച്ചൊരുക്കിയിട്ടുണ്ടെന്നു മാനേജ്മെന്റ് പ്രതിനിധികൾ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ തൗഫീഖ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജിങ് ഡയറക്ടർമാരായ പി. പി. ശംസുദ്ധീൻ, പി. പി. സൈനുദ്ധീൻ, ഡയറക്ടർമാരായ പി. പി. സലാഹുദ്ധീൻ, പി. പി. ജലാലുദ്ധീൻ, പി. പി. ആഷിക്,മാനേജർ വി. കെ. സിറാജ്ജുദ്ധീൻ, വി. കെ. റഷീദ്, വി. പി. സാദിഖ്, കെ. ഷാഫി, പി. ഇബ്രാഹിം എന്നിവർ പങ്കെടുത്തു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!