എം.എസ്.എം. ‘പ്രൊഫ്കോൺ’ 13 മുതൽ കുറ്റിപ്പുറത്ത്
മലപ്പുറം : കേരള നദ് വത്തുൽ മുജാഹിദീന്റെ വിദ്യാർഥിവിഭാഗമായ മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്മെന്റിന്റെ (എം.എസ്.എം.) പ്രൊഫഷണൽ സ്റ്റുഡന്റ്സ് ഇന്റർനാഷണൽ കോൺഫറൻസ് ‘പ്രൊഫ്കോൺ’ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ കുറ്റിപ്പുറം ഒലീവ് കൺവെൻഷൻ സെന്ററിൽ നടക്കും. വെള്ളിയാഴ്ച വൈകീട്ട് 4.30-ന് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളിലുള്ള ഇരുപതോളം സെഷനുകളിൽ മൂവായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കും. വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സിമ്പോസിയത്തിന് സന്ദീപ് വാരിയർ, പി.വി. അഹമ്മദ് സാജു, അലോഷ്യസ് സേവിയർ, പി.കെ. നവാസ്, സെയ്ദ് മുഹമ്മദ് സാദിഖ്, ഇത്തിഹാദ് സലഫി, സാദിഖ്, ജാസിർ രണ്ടത്താണി എന്നിവർ നേതൃത്വം നൽകും. ഞായറാഴ്ച ഉച്ചയ്ക്ക് നടക്കുന്ന സമാപനത്തിൽ കെ.എൻ.എം. സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനംചെയ്യും. സ്വാഗതസംഘം ചെയർമാൻ ഡോ. പി.എ. കബീർ അധ്യക്ഷനാകും. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ഡോ. മാസിൻ അൽ മസൗദി, ഹാരിസ് ബീരാൻ എം.പി., കെ.എൻ.എം. സംസ്ഥാന ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി തുടങ്ങിയവർ പങ്കെടുക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here