HomeNewsPoliticsവൈദ്യുതി ചാർജ് വില വർധന, ഹാട്രിക് അടിച്ച ബൗളരുടെ ആവേശത്തിലാണ് പിണറായി സർക്കാർ: കെ. പി. സി. സി സെക്രെട്ടറി കെ പി. നൗഷാദ് അലി

വൈദ്യുതി ചാർജ് വില വർധന, ഹാട്രിക് അടിച്ച ബൗളരുടെ ആവേശത്തിലാണ് പിണറായി സർക്കാർ: കെ. പി. സി. സി സെക്രെട്ടറി കെ പി. നൗഷാദ് അലി

kseb-dharna-congress-valanchery-2024

വൈദ്യുതി ചാർജ് വില വർധന, ഹാട്രിക് അടിച്ച ബൗളരുടെ ആവേശത്തിലാണ് പിണറായി സർക്കാർ: കെ. പി. സി. സി സെക്രെട്ടറി കെ പി. നൗഷാദ് അലി

വളാഞ്ചേരി: തുടർച്ചയായി മൂന്നു വർഷവും വൈദ്യുതി ചാർജ് വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഇടതുപക്ഷ സർക്കാർ.. 4.20 രൂപക്ക് യുഡിഫ് സർക്കാരിന് ഉണ്ടായിരുന്ന വൈദ്യുതി കരാർ റദ് ചെയ്തു കമ്മിഷൻ പറ്റുന്നതിനു വേണ്ടി പുതിയ കാരറിലേക്ക് പോയതാണ് ഇന്ന് ജനങ്ങൾ അനുഭവിക്കുന്ന ദുരവസ്ഥക്ക് കാരണം. കുറ്റിപ്പുറം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി kseb ഓഫീസിലേക്ക് വൈദ്യുതി ചാർജി വില വർധനവിനെതിരെ നടത്തിയ മാർച്ചും ധർണയും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ വിനു പുല്ലാനൂർ അധ്യക്ഷത വഹിച്ചു. കെ പി സി സി മെമ്പർ ശിവരാമൻ മുഖ്യ പ്രഭാഷണം നടത്തി.ഡിസിസി സെക്രെട്ടറി പിസിഎ നൂർ, കെ വി ഉണ്ണികൃഷ്ണൻ, മഠത്തിൽ ശ്രീകുമാർ, പി അബ്ദുറഹ്മാൻ മാസ്റ്റർ, കെ. മുരളീധരൻ, കെ ടി സിദ്ധീഖ്, അഷ്‌റഫ്‌ രങ്ങാട്ടൂർ, അസീസ് വീക്ഷണം, എ പി നാരായണൻ മാസ്റ്റർ, പി സുരേഷ്, അഹമ്മദ്ക്കുട്ടി ചെമ്പിക്കൽ, സി കരുണ കുമാർ, പി. രാജൻ നായർ, കെ. മോഹനകൃഷ്‌ണൻ, കെ ടി മൊയ്‌ദു മാസ്റ്റർ, പാറക്കൽ ബഷീർ ഷഹനാസ് പി.ടി പറശ്ശേരി അസൈനാർ, എന്നിവർ. സംസാരിച്ചു,രഞ്ജിത്ത് എടയൂർ, ബഷീർ മാവണ്ടിയൂർ, ഷബാബ് വക്കരത്ത് ഹാഷിം ജമാൻ, സിദ്ധീഖ് പഴുർ, ബാവ മാസ്റ്റർ, പ്രവീൺ പാഴൂർ , അജീഷ് പി. ഫാസിൽ പി സമദ്, ബാസിൽ വി പി, അസിഫലി,റഹ്മത്ത്, ആരിഫ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!