പെൻഷൻ ദിനത്തിൽ മുതിർന്ന പെൻഷൻ ഗുണഭോക്താക്കളെ ആദരിച്ചു കെ.എസ്.എസ്.പി.എ വളാഞ്ചേരി മണ്ഡലം കമ്മിറ്റി
വളാഞ്ചേരി: കെ.എസ്.എസ്.പി.എ വളാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൻഷൻ ദിനത്തിൽ മുതിർന്ന പെൻഷൻ ഗുണഭോക്താക്കളെ ആദരിച്ചു. എക്സൈസ് ഉദ്യോഗ്സഥനായി വിരമിച്ച വാക്കപ്പറമ്പിൽ കുട്ടൻ, സിവിൽ സപ്ലൈസ് ഓഫീസർ കൃഷണൻ ചെട്ട്യാർ, റിട്ട. സബ് ഇൻസ്പെക്ടർ വേണുഗോപാൽ എന്നിവരെയാണ് പെൻഷൻ ദിനത്തോടനുബന്ധിച്ച് അവരവരുടെ വീടുകളിൽ എത്തി പൊന്നാട അണിയിച്ച്, ഉപഹാരം നൽകി ആദരിച്ചത്. ചടന്ന്ഗിൽ ജില്ലാ സെക്രട്ടറി രഘുനാഥൻ മാസ്റ്റർ, നിയോജക മണ്ഡലം പ്രസിഡൻ്റ് ജയൻ മാസ്റ്റർ, മണ്ഡലം പ്രസിഡൻ്റ് ഭക്തവൽസലൻ, മണ്ഡലം ഖജാഞ്ഞി ജയപ്രകാശ് മാസ്റ്റർ, മോഹൻദാസ് കെ തുടങ്ങിയവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here