കുറുമ്പത്തൂർ അയ്യപ്പൻവിളക്ക് ഡിസംബർ 21-ന്
ആതവനാട്: കുറുമ്പത്തൂർ അയ്യപ്പഭക്തസമിതി കുറുമ്പത്തൂർ വില്ലേജ് ഓഫീസ് പരിസരത്ത് നടത്തുന്ന അയ്യപ്പൻവിളക്ക് വിവിധ ചടങ്ങുകളോടെ ഡിസംബർ 21-ന് ആഘോഷിക്കും. എടശ്ശേരിക്കാവ് ഭഗവതീക്ഷേത്ര പരിസരത്തുനിന്ന് പാലക്കൊമ്പെഴുന്നള്ളിക്കും. ചളവറ പുലിയനാംകുന്നത്ത് ശങ്കരനാരായണൻ നായരും കുറ്റിക്കോട് സംഘവുമാണ് വിളക്ക് നിയന്ത്രിക്കുക. കോട്ടയം കല്ലറ നടരാജ കരകാട്ട സമിതിയുടെ കരകാട്ടവും നടക്കും. വിളക്കിനോടനുബന്ധിച്ച് നടക്കുന്ന അന്നദാനത്തിലേക്കുള്ള കലവറ നിറക്കൽ ഡിസംബർ 19ന് നടക്കും. ഭാരവാഹികൾ: കുമ്പളപ്പറമ്പിൽ വിജയൻ (പ്രസി.), മാട്ടായി സദാശിവൻ (സെക്ര.), തേമ്പലത്ത് ശിവദാസൻ (ഖജാ.).
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here