ബസ് യാത്രക്കിടെ സ്വർണമാല മോഷണംപോയി
കുറ്റിപ്പുറം : ബസ് യാത്രക്കിടെ പഞ്ചായത്ത് ജീവനക്കാരിയുടെ സ്വർണമാല മോഷണംപോയി. കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരി ചങ്ങരംകുളം സ്വദേശി ലക്ഷ്മിയുടെ രണ്ടുപവൻ തൂക്കംവരുന്ന മാലയാണ് ചൊവ്വാഴ്ച രാവിലെ ചങ്ങരംകുളത്തുനിന്നു കുറ്റിപ്പുറത്തേക്കുള്ള യാത്രക്കിടെ മോഷണംപോയത്. ലക്ഷ്മി ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here