ആകാശവാണി തൃശൂർ പ്രോഗ്രാം മേധാവി എം. ബാലകൃഷ്ണൻ അന്തരിച്ചു
തൃശൂർ: ആകാശവാണി തൃശൂർ പ്രോഗ്രാം മേധാവി എം. ബാലകൃഷ്ണൻ (58) അന്തരിച്ചു. ഇന്ന് പുലർച്ചെ 2 മണിക്ക് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ഒറ്റപ്പാലം കണ്ണിയംപുറത്ത് JK നഗറിൽ തെക്കും പുറത്തെ വീട്ടിൽ പരേതനായ രാമകുമാറിൻ്റേയും സ്വർണ്ണ കുമാരിയുടേയും മകനാണ്. മുൻ പബ്ലിക്ക് റിലേഷൻസ് വകുപ്പ് ഡെപൂട്ടി ഡയറക്ടർ സുലഭ യാണ് ഭാര്യ. സഹോദരൻ ശശികുമാർ (അസി. ഡയറക്ടർ, NSO, കോയമ്പത്തൂർ). ശവസംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് ഐവർ മഠത്തിൽ. നേരത്തെ ആകാശവാണി മഞ്ചേരി നിലയത്തിന്റെ മേധാവിയായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here