HomeNewsReligionകുളമംഗലം മഞ്ചറ ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം ഞായറാഴ്ച തുടങ്ങും

കുളമംഗലം മഞ്ചറ ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം ഞായറാഴ്ച തുടങ്ങും

manchira

കുളമംഗലം മഞ്ചറ ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം ഞായറാഴ്ച തുടങ്ങും

വളാഞ്ചേരി : കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിലെ ഭാഗവതസപ്താഹയജ്ഞം ഞായറാഴ്ച തുടങ്ങും. ആധ്യാത്മിക പ്രഭാഷണം, ഭജന എന്നിവയുമുണ്ടാകും. കോട്ടയ്ക്കൽ രജനി ഉണ്ണിക്കൃഷ്ണവാരിയരാണ് യജ്ഞാചാര്യ. മേൽശാന്തി എടയൂർ പുത്തൻമഠം പരമേശ്വരൻ എമ്പ്രാന്തിരി ശ്രീലകത്തെ പൂജകൾക്ക് കാർമികത്വം നൽകും. മഞ്ചറ മഹാദേവക്ഷേത്രം, പച്ചീരി വിഷ്ണുക്ഷേത്രം, കാടാമ്പുഴ ദേവീക്ഷേത്രം, പൈങ്കണ്ണൂർ മഹാദേവക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലെ മാതൃസമിതികൾ നാരായണീയ പാരായണം നടത്തും. ഞായറാഴ്ച രാത്രി ഏഴിന് തന്ത്രി അണ്ടലാടിമന പരമേശ്വരൻ നമ്പൂതിരിപ്പാട് ദീപംതെളിച്ച് യജ്ഞം ഉദ്ഘാടനംചെയ്യും. ഡോ. സുരേഷ്ബാബു അധ്യക്ഷത വഹിക്കും. വൈകീട്ട് നാലിന് കലവറ നിറയ്ക്കലുമുണ്ട്. 29-ന് സമാപിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!