HomeNewsMeetingകുറ്റിപ്പുറം കിൻഫ്രാ പാർക്കിൽ 33 കെ.വി. സബ്‌സ്റ്റേഷൻ നിർമ്മിക്കണം; കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ പൊന്നാനി ഡിവിഷൻ സമ്മേളനം

കുറ്റിപ്പുറം കിൻഫ്രാ പാർക്കിൽ 33 കെ.വി. സബ്‌സ്റ്റേഷൻ നിർമ്മിക്കണം; കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ പൊന്നാനി ഡിവിഷൻ സമ്മേളനം

kseb-workers-ponnani

കുറ്റിപ്പുറം കിൻഫ്രാ പാർക്കിൽ 33 കെ.വി. സബ്‌സ്റ്റേഷൻ നിർമ്മിക്കണം; കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ പൊന്നാനി ഡിവിഷൻ സമ്മേളനം

കുറ്റിപ്പുറം : കുറ്റിപ്പുറം കിൻഫ്രാ വ്യവസായ പാർക്കിൽ പുതിയ 33 കെ.വി. സബ്‌സ്റ്റേഷൻ നിർമ്മിക്കണമെന്നും ഉപഭോക്താക്കൾ കൂടുതലുള്ള വളാഞ്ചേരി, എടപ്പാൾ, ചങ്ങരംകുളം സെക്‌ഷനുകൾ വിഭജിക്കണമെന്നും കെ.എസ്.ഇ.ബി. വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു.) പൊന്നാനി ഡിവിഷൻസമ്മേളനം ആവശ്യപ്പെട്ടു. കുറ്റിപ്പുറത്ത് നടന്ന സമ്മേളനം സി.പി.എം. വളാഞ്ചേരി ഏരിയാ സെക്രട്ടറി വി.കെ. രാജീവ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് ഷാജി നാരായണൻ അധ്യക്ഷനായി. ഡിവിഷൻ സെക്രട്ടറി കെ.ജി. സുകുമാരൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി എം. എൻ. സുധി, വിശ്വനാഥൻ, രമേഷ് ചേലേമ്പ്ര, സജിത്, ഗീത, അനിൽകുമാർ, തൗഫീഖ്, എം.പി. മണി തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: ഷാജി നാരായണൻ (പ്രസി.), എം.എസ്. ശ്രീകാന്ത് (സെക്ര.), കെ.ബി. സൂരജ് (ട്രഷ.).


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!