വളാഞ്ചേരി നഗരസഭയുടെ ഗവ. ആയുർവേദ ഡിസ്പെൻസറി പുതിയ ഒ.പി. കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു
വളാഞ്ചേരി:-സംസ്ഥാനത്തെ ആയുഷ് സ്ഥാപനങ്ങളുടെ 14.05 കോടിയുടെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി, നാഷണൽ ആയുഷ് മിഷൻ്റെ 30 ലക്ഷം രൂപ ചെലവഴിച്ച് കാർത്തലയിൽ നിർമ്മിക്കുന്ന വളാഞ്ചേരി നഗരസഭയുടെ ഗവ. ആയുർവേദ ഡിസ്പെൻസറി പുതിയ ഒ.പി. കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം സംസ്ഥാന ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് ഓൺലൈനായി നിർവ്വഹിച്ചു.. ഇതിനോടനുബന്ധിച്ച് വളാഞ്ചേരി നഗരസഭയിൽ വച്ച് നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം സ്വാഗതം പറഞ്ഞു.ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം.ജി ശ്യാമള മുഖ്യാത്ഥിതിയായി. ചടങ്ങിൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,കൗൺസിലർ സിദ്ധീഖ് ഹാജി കളപ്പുലാൻ,ഷിഹാബ് പാറക്കൽ,സാജിത ടീച്ചർ,നഗരസഭ സെക്രട്ടറി എച്ച്.സീന,ആയുഷ് വിഭാഗം മെഡിക്കൽ ഓഫീസർ ഡോ.സുജീഷ്,സിദ്ധ വിഭാഗം മെഡിക്കൽ ഓഫീസർ സുശാന്ത് എന്നിവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here