HomeNewsAnimalsപോത്തുകുട്ടി വളർത്തൽ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ട വിതരണം വളാഞ്ചേരി നഗരസഭയിൽ നടന്നു

പോത്തുകുട്ടി വളർത്തൽ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ട വിതരണം വളാഞ്ചേരി നഗരസഭയിൽ നടന്നു

calf-valanchery-2024

പോത്തുകുട്ടി വളർത്തൽ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ട വിതരണം വളാഞ്ചേരി നഗരസഭയിൽ നടന്നു

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2024 -25 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന പോത്തുകുട്ടി വളർത്തൽ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ട വിതരണം നടന്നു.വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ നിർവ്വഹിച്ചു.വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് അദ്ധ്യക്ഷത വഹിച്ചു.വാർഡ് സഭകളിൽ നിന്നും അപേക്ഷ ലഭിച്ച ഗുണഭോക്ത്യ വിഹിതം അടവാക്കിയ നൂറ് പേർക്കാണ് പദ്ധതിവഴി പോത്തുകുട്ടിയെ ലഭിക്കുക.മുറ ഇനത്തിൽ പെട്ട പോത്തുകുട്ടികളെ ആണ് വിതരണം ചെയ്തത്.50 % ഗുണഭോക്തൃ വിഹിതവും,50 % സബ്സിഡി നിരക്കിലുമാണ് പദ്ധതി വിഹിതം.1400 രൂപ ഇൻഷുറൻസ് തുകയായി ഗുണഭോക്താവ് അടവേക്കണ്ടതുമാണ്.പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നഗരസഭയിൽ ഗുണഭോക്ത സംഘമം ചേരുകയും ചെയ്തിരുന്നു.സീനിയർ വെറ്റിനറി സർജൻ ഡോ: അബ്ദുൽ ഗഫൂർ പൂങ്ങോടൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വിദ്യാദ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,കൗൺസിലർമാരായ ശിഹാബ് പാറക്കൽ,ഫൈസൽ അലി തങ്ങൾ,കെ.വി ഉണ്ണികൃഷ്ണൻ,സദാനന്ദൻ കോട്ടീരി,വീരാൻ കുട്ടി പറശ്ശേരി,റസീന മാലിക്ക്, തുടങ്ങിയവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!