വളാഞ്ചേരി നഗരസഭ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷത വഹിച്ചു. സ്വച്ച് സർവ്വേക്ഷൻ, മാലിന്യമുക്ത നവ കേരളം കാമ്പയിൻ എന്നിവയുടെ ഭാഗമായി ആണ് പരിപാടി സംഘടിപ്പിച്ചത്. നഗരസഭയിലെ 13 സ്കൂളുകളിൽ നിന്നുമായി 80 ഓളം കുട്ടികളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾ ഭരണപക്ഷം പ്രതിപക്ഷം എന്നിങ്ങനെ തിരിഞ്ഞ് നഗരസഭയുടെ ശുചിത്വ മാലിന്യ സംസ്കരണ സംവിധാനങ്ങളെ വിലയിരുത്തി. ചോദ്യോത്തര വേളയിൽ ചെയർമാൻ കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. കുട്ടികൾ റിപ്പോർട്ട് ചെയ്ത മാലിന്യ പ്രശ്നങ്ങൾ ഉടനടി ഫീൽഡ് വിസിറ്റ് നടത്തി നഗരസഭ ആരോഗ്യ വിഭാഗം നടപടി സ്വീകരിച്ചു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,ക്ലീൻസിറ്റി മാനേജർ ടി.പി അഷ്റഫ്,പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ മാരായ ബിന്ദു,ഹഫീദ്,ശുചിത്വമിഷൻ കോർഡിനേറ്റർ ഐശ്വാര്യ,ജി.എം.എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ രാമകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here