HomeNewsCrimeFraudഹണി ട്രാപ്പിലൂടെ യുവാവിന്റെ 10 ലക്ഷം തട്ടി; ദമ്പതികൾ കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ

ഹണി ട്രാപ്പിലൂടെ യുവാവിന്റെ 10 ലക്ഷം തട്ടി; ദമ്പതികൾ കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ

Assamese-couple-honeytrap-arrest-kuttippuram

ഹണി ട്രാപ്പിലൂടെ യുവാവിന്റെ 10 ലക്ഷം തട്ടി; ദമ്പതികൾ കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ

കുറ്റിപ്പുറം:ഹണി ട്രാപ്പിലൂടെ യുവാവിന്റെ 10 ലക്ഷത്തോളം രൂപ കവർന്ന അസം സ്വദേശികൾ കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ. തങ്ങൾപടിയിലുള്ള ലോഡ്ജിൽ വച്ച് എടപ്പാൾ സ്വദേശിയായ യുവാവിനെ വശികരിച്ച് വീഡിയോ എടുത്ത് ആയത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പല തവണകളായി 10 ലക്ഷത്തോളം രൂപ തട്ടിയെടുത്ത അസം സ്വദേശികളായ യാസ്മിൻ ആലം, ഖദീജ കാത്തൂൻ എന്നീ ദമ്പതികളാണ് കുറ്റിപ്പുറം പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും. മൊബൈൽ ഫോൺ ബ്ലാക്ക് മെയിലിംഗിന് ചിത്രീകരിച്ച അശ്ലീല വീഡിയോകൾ, ബാങ്ക് അക്കൗണ്ട്സ് വിവരങ്ങൾ എന്നിവയും പോലീസ് കണ്ടെടുത്തു, എസ്‌.എച്.ഒ നൗഫൽ കെ യുടെ നിർദ്ദേശ പ്രകാരം പ്രിസിപ്പൽ എസ് ഐ യാസിർ എ.എംന്റെ നേതൃത്വത്തിലുള്ള എസ്‌.ഐ ശിവകുമാർ, എ.എസ്‌.ഐമാരായ സുധാകരൻ, സഹദേവൻ, എസ്‌.സി.പി.ഒമാരായ ആന്റണി, വിപിൻ സേതു, അജി ക്രൈസ്റ്റ് സി.പി.ഒമാരായ സരിത, അനിൽകുമാർ, രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!