HomeNewsDevelopmentsവളാഞ്ചേരി നഗരസഭയിൽ നിർമ്മാണം പൂർത്തീകരിച്ച ചീരാണി ബീരാൻ ഹാജി പടി റോഡ് തുറന്ന് കൊടുത്തു

വളാഞ്ചേരി നഗരസഭയിൽ നിർമ്മാണം പൂർത്തീകരിച്ച ചീരാണി ബീരാൻ ഹാജി പടി റോഡ് തുറന്ന് കൊടുത്തു

cheerani-beeranhajipadi-road-2025

വളാഞ്ചേരി നഗരസഭയിൽ നിർമ്മാണം പൂർത്തീകരിച്ച ചീരാണി ബീരാൻ ഹാജി പടി റോഡ് തുറന്ന് കൊടുത്തു

വളാഞ്ചേരി നഗരസഭ വാർഷിക പദ്ധതി 2023-24ൽ 250000/- രൂപ വകയിരുത്തി പൂർത്തീകരണം നടത്തിയ വളാഞ്ചേരി നഗരസഭ കഞ്ഞിപ്പുര ഡിവിഷൻ 33 ലെ ചീരാണി ബീരാൻ ഹാജി പടി റോഡ് നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവഹിച്ചു. വളാഞ്ചേരി നഗരസഭ വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി അധ്യക്ഷനായിരുന്നു.
cheerani-beeranhajipadi-road-2025
അൻഫർ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ നഗരസഭ കൗൺസിലർ ആബിദ മൻസൂർ, കുന്നമംഗലം ഫസ്റ്റ്‌ ക്ലാസ് മജിസ്‌ട്രേറ്റ് വി.പി.എ സത്താർ, ഷാഫി പി.പി തുടങ്ങിയവർ സംസാരിച്ചു. താഹിർ വട്ടപ്പാറ നന്ദി പറഞ്ഞു. ചടങ്ങിൽ നസീറ കാവുംപുറത്ത്, റമീശ വല്ലംപറമ്പിൽ ബീരാൻ ഹാജി എം പി, പല്ലിക്കാട്ടിൽ അബ്ദുൽ ഖാദർ എന്ന ബാപ്പു, ബാബു ഹുസ്സൈൻ ,ഫൈസൽ വി പി തുടങ്ങിയവർ സംബന്ധിച്ച് ചീരാണി അയൽ കൂട്ടായ്മയുടെ 13 ഓളം വിഭവങ്ങൾ ഉദ്ഘാടന പരിപാടിയെ വൈവിധ്യമാക്കി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!