വളാഞ്ചേരി നഗരസഭ പ്രൈമറി സ്കൂൾ കായികോത്സവം; ടി.ആർ.കെ. വളാഞ്ചേരിയും എ.എം.എൽ.പി തൊഴുവാനൂരും മോഡൽ എൽ.പി. കൊട്ടാരവും ചാമ്പ്യൻമാർ
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ പ്രൈമറി സ്കൂൾ കായികോത്സവം വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് മുഖ്യാതിഥിയായി. വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷത വഹിച്ചു.
കൗൺസിലർമാരായ കെ.വി.ഉണ്ണികൃഷ്ണൻ,ഈസ നബ്രത്ത്, ആബിദ മൻസൂർ,നൗഷാദ് നാലകത്ത്,തസ്ലീമ നദീർ, കെവി ഷൈലജ,കമറുദ്ദീൻ പാറക്കൽ, പി.ടി.എ ഭാരവാഹി കരീം എന്നിവർ പ്രസംഗിച്ചു.
വിവിധ വിഭാഗങ്ങളിലായിടി.ആർ.കെ വളാഞ്ചേരി, എ.എം.എൽ.പി തൊഴുവാനൂർ, മോഡൽ എൽ.പി.സ്കൂൾ കൊട്ടാരം എന്നിവർ ഓവറോൾ ചാമ്പ്യൻമാരായി. ചെയർമാൻ, വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. രാവിലെ ആരംഭിച്ച പരിപാടി ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു.തുടർന്ന് ഫ്ലാഗ് മാർച്ചും നടന്നു. ഇംപ്ലിമെന്റിംങ്ങ് ഓഫീസർ ഷിബിലി ഉസ്മാൻ സ്വാഗതവും കൺവീനർ രജനി ടീച്ചർ നന്ദിയും പറഞ്ഞു. വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ കൊച്ചു കായിക താരങ്ങൾക്ക് നല്ലൊരു അവസരവും കായിക രംഗത്ത് മുന്നേറാനുള്ള ആവേശവും നൽകിയാണ് മുനിസിപ്പൽ കായികോത്സവം സമാപിച്ചത്. ഇതോടൊപ്പം തന്നെ നടന്ന പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ കായിക പ്രകടനം വേറിട്ട അനുഭവമായി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here