സിദ്ധ ദിനചരണവുമായി ബന്ധപെട്ട് വളാഞ്ചേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ സിദ്ധ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
വളാഞ്ചേരി: 8 മത് സിദ്ധ ദിനചരണവുമായി ബന്ധപെട്ട് സിദ്ധ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു.ഡോ.മനു
ഡോ.സ്വപ്ന,ഡോ.ഹസ്ന,ഡോ.ദിവ്യ,ഡോ. സുശാന്ത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, കൗൺസിലർമാരായ സദാനന്ദൻ കോട്ടീരി, ഷിഹാബ് പാറക്കൽ,സുബിത രാജൻ, സിദ്ധ എച്ച്.എം.സി അംഗങ്ങളായ നീറ്റുകാട്ടിൽ മുഹമ്മദലി, മുസ്തഫ, കുഞ്ഞലവി തുടങ്ങിയവർ സംസാരിച്ചു. മലബാർ ലാബ് ആൻഡ് ഡയഗ്നോസ്റ്റിക് ന്റെ കീഴിൽ സൗജന്യ ഷുഗർ കൊളെസ്ട്രോൾ പരിശോധന നടന്നു.ഉണ്ണി കളൂറിന്റെ നേതൃത്വത്തിൽ യോഗ പരിശീലനവും നടന്നു. ക്യാമ്പിൽ 172 രോഗികൾ പങ്കെടുത്തു.സിദ്ധ വിഭാഗം മെഡിക്കൽ ഓഫീസർ ഡോ.സുശാന്ത് സ്വാഗതവും ഡോ.മനു നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here