സി പി ഐ നരിക്കുളം ബ്രാഞ്ച് സമ്മേളനം; ചാഞ്ചാത്ത് അഷറഫ് ബ്രാഞ്ച് സെക്രട്ടറി
കുറ്റിപ്പുറം: സി പി ഐ നരിക്കുളം ബ്രാഞ്ച് സമ്മേളനം ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി മെംബർ കെ പുരം സദാനന്ദൻ ഉൽഘാടനം ചെയ്തു സി പി ഐ കുറ്റിപ്പുറം നരിക്കുളം ബ്രാഞ്ച് സമ്മേളനത്തിൽ രാമചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഉണ്ണികൃഷ്ണൻ രക്തസാക്ഷി പ്രമേയവും ആനന്ദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. മുത്തു പതാക ഉയർത്തി. നരിക്കുളം ബ്രാഞ്ച് സെക്രട്ടറിയായി ചാഞ്ചാത്ത് അഷറഫിനെയും അസിസ്റ്റൻ്റ് സെക്രട്ടറിയായി ഉണ്ണികൃഷ്ണനെയും തിരഞ്ഞെടുത്തു. മണ്ഡലം സെക്രട്ടറി എം ജയരാജ്, വി അരവിന്ദാക്ഷൻ മാസ്റ്റർ, കൈപ്പള്ളി അലി , കെ മോഹൻദാസ് എന്നിവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here