കുറ്റിപ്പുറം സ്വദേശി യുവാവ് പട്ടാമ്പി പാലത്തറ ഗേറ്റിന് സമീപം തീവണ്ടി തട്ടി മരിച്ചു
പരുതൂർ: പരുതൂർ പാലത്തറ ഗേറ്റിന് സമീപം തീവണ്ടി തട്ടിയ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. കുറ്റിപ്പുറം എടച്ചലം സ്വദേശി കരിമ്പനക്കൽ ഇഖ്ബാലിൻ്റെ മകൻ അബ്ബാസാണ് മരണമടഞ്ഞത്. വളാഞ്ചേരി നഗരത്തിൽ ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഇന്ന് രാവിലെയാണ് ഇയാളെ റെയിൽവെ ട്രാക്കിന് സമീപം പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഉടനെ പ്രദേശവാസികൾ ചേർന്ന് ഇയാളെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പട്ടാമ്പി ഗവർമെന്റ് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here