വയ്യവനാട്ട് നമ്പിയുടെ വാൾ മാമാങ്കത്തിന്ന് വേണ്ടി നൽകി
കുറ്റിപ്പുറം : മാമാങ്കത്തിൽ സാമൂതിരിയുടെ പ്രധാനപ്പെട്ട അംഗരക്ഷകരിൽ പ്രമുഖനായിരുന്ന വയ്യവനാട്ട് നമ്പിയുടെ വാൾ 31-ാംമത് മാമാങ്കോത്സവത്തിന് പ്രദർശിപ്പിക്കുന്നതിന് വേണ്ടി കുറ്റിപ്പുറം മണക്കുന്നത്ത് തറവാട്ടിൽ നിന്നും തൃത്താല ചെറിയാത്ത് വാസുദേവൻ നായരിൽ നിന്നും ചങ്ങമ്പള്ളി ഡോ. മൻസൂർ ഗുരുക്കൾ ഏറ്റുവാങ്ങി. മാമാങ്കോത്സവത്തിന് എത്തുന്ന സാമൂതിരിക്ക് സംരക്ഷണം നൽകിക്കൊണ്ട് പതിനായിരം നായർ പടയ്ക്ക് നേതൃത്വം നൽകിയിരുന്നതും, പരിശീലനം നൽകിയിരുന്നതും വയ്യവനാട് നമ്പിയായിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ വാൾ ഫെബ്രുവരി 10ന് മാമാങ്കത്തോടനുബന്ധിച്ച് തിരുനാവായ കൊടക്കൽ ബന്തർകടവിൽ നടക്കുന്ന ബിനാലെയിൽ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കും. ചടങ്ങിൽ റീ എക്കോ അഡ്വൈസറി ബോർഡ് മെമ്പർ കാടാമ്പുഴ മൂസ ഗുരുക്കൾ, അംബുജം തവനൂർ, കെവി ഉണ്ണിക്കുറുപ്പ്, കെ കെ റസാക്ക് ഹാജി, അബ്ദുൽ ഗഫൂർ കൊടക്കൽ, സി കിളർ, കെപി അലവി, ലത്തീഫ് കുറ്റിപ്പുറം, നൗഷാദ് തേക്കിൽ, നിയാസ് തങ്ങൾ, ഉമ്മർ ചിറക്കൽ എന്നിവർ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here