HomeNewsInaugurationവളാഞ്ചേരി പൈങ്കണ്ണൂർ നമ്പർ 19 മുക്കിലപ്പീടിക സ്മാർട്ട് അംഗനവാടി നാടിന് സമർപ്പിച്ചു

വളാഞ്ചേരി പൈങ്കണ്ണൂർ നമ്പർ 19 മുക്കിലപ്പീടിക സ്മാർട്ട് അംഗനവാടി നാടിന് സമർപ്പിച്ചു

smart-anganwadi-painkannur-mukkilapeediak

വളാഞ്ചേരി പൈങ്കണ്ണൂർ നമ്പർ 19 മുക്കിലപ്പീടിക സ്മാർട്ട് അംഗനവാടി നാടിന് സമർപ്പിച്ചു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡ് 20 പൈങ്കണ്ണൂർ നമ്പർ 19 മുക്കിലപ്പീടിക സ്മാർട്ട് അംഗനവാടിയുടെ ഉദ്ഘാടനം കോട്ടക്കൽ നിയോജകമണ്ഡലം എം.എൽ.എ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തവനൂർ നിയോജക മണ്ഡലം എം.എൽ.എ കെ.ടി ജലീൽ മുഖ്യാത്ഥിതി യായി.നഗരസഭ വിഹിതമായ 2786365 രൂപയും ICDS വിഹിതമായ 1569366 രൂപയും ഉപയോഗിച്ച് ഇരുനിലകളിലായാണ് കെട്ടിടം നിർമ്മാണം നടത്തിയിട്ടുള്ളത്.
smart-anganwadi-painkannur-mukkilapeediak
ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്,ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത്, കൗൺസിലർ ഇ.പി അച്ചുതൻ, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരായ രാജൻ മാസ്റ്റർ,എൻ.വേണു ഗോപാൽ,അസൈനാർ പറശ്ശേരി,ടി.പി അബ്ദുൾ ഗഫൂർ, വി.പി സാലിഹ്, സഫീർഷ, വി.പി കുഞ്ഞലവി, കെ.എം അബ്ദുൾ റസാഖ്, CDPO കെ.ടി സൈനബ, ICDS സൂപ്പർവൈസർ അസ്റ നസ്റിൻ, മുൻ ICDS സൂപ്പർവൈസർ അമ്പിളി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.വാദ്യോപകരണങ്ങളുടെ അകമ്പടിയോടു കൂടിയുള്ള ഘോഷയാത്ര പരിപാടിക്ക് മിഴിവേകി. അങ്കണവാടിക്ക് സ്ഥലം വിട്ടുതന്ന കാളി, അങ്കണവാടിയുടെ തുടക്കകാലത്തെ ടീച്ചർ, വർക്കർ എന്നിവരേയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടിയും നടന്നു. കൗൺസിലർമാർ, പ്രദേശത്തെ വിവിധ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ, അങ്കണവാടി ടീച്ചർമാർ, വർക്കർമാർ, നാടുക്കാർ തുടങ്ങിയവർ സംബന്ധിച്ചു. വാർഡ് കൗൺസിലർ ഷാഹിന റസാഖ് നന്ദി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!