ഇന്ത്യൻ ഹോമിയോപ്പതി മെഡിക്കൽ അസോസിയേഷന്റെ ജില്ലാസമ്മേളനവും ശാസ്ത്ര സെമിനാറും വളാഞ്ചേരിയിൽ നടന്നു
വളാഞ്ചേരി : ഇന്ത്യൻ ഹോമിയോപ്പതി മെഡിക്കൽ അസോസിയേഷന്റെ ജില്ലാസമ്മേളനവും ശാസ്ത്ര സെമിനാറും കേരള ആരോഗ്യ സർവകലാശാലാ സെനറ്റംഗം ഡോ. സുരേശൻ ഉദ്ഘാടനംചെയ്തു. ഹോമിയോപ്പതി അക്കാദമിക രംഗങ്ങളിൽ വന്ന പുതിയ നവീകരണത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഹോമിയോപ്പതിക് ഡെർമെറ്റോളജി എന്ന വിഷയത്തിലുള്ള സെമിനാറിന് ഡോ. ശ്രീകുമാർ നേതൃത്വംനൽകി. ചർമരോഗങ്ങൾക്കും സൗന്ദര്യസംരക്ഷണത്തിനും ഹോമിയോ ഫലപ്രദമാണെന്ന് അദ്ദേഹം വിലയിരുത്തി. ക്ലിനിക്കൽ ഇന്റേൺഷിപ്പ് പൂർത്തീകരിച്ച ഡോക്ടർമാർക്ക് സർട്ടിഫിക്കറ്റുകളും വിതരണംചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here