ഇരിമ്പിളിയം തിരുനിലം അറുകഴായ റോഡ് ഡ്രെയ്നേജ് ഉദ്ഘാടനംചെയ്തു
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ ഇല്ലത്തപ്പടി തിരുനിലം ആറുകഴായ റോഡ് ഡ്രെയ്നേജ് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് പി.സി.എ. നൂർ അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഷഹനാസ്, ആസൂത്രണസമിതി ഉപാധ്യക്ഷൻ എ.പി. നാരായണൻ, രാജീവ്, എൻ.പി. ഗോപിനാഥൻ, സുരേഷ് പിള്ളാസ്, ഐ.പി. രാജൻ, മഹേഷ് ഗീത, പാസിൽ പി. സമദ് എന്നിവരും നാട്ടുകാരും പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുലക്ഷം രൂപ വിനിയോഗിച്ചാണ് ഡ്രെയ്നേജ് നിർമിച്ചത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here