വളാഞ്ചേരി മൂച്ചിക്കൽ ടി.ആർ.കെ പടിയിൽ സോളാർ മിനിമാസ്റ്റ് ലൈറ്റ് നാടിന് സമർപ്പിച്ചു
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂച്ചിക്കൽ ടി.ആർ.കെ പടിയിൽ സ്ഥാപിച്ച സോളാർ മിനിമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ തസ്ലീമ നദീർ അദ്ധ്യക്ഷത വഹിച്ചു.രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.ജലാൽ മാനു,ജാഫർ നീറ്റുകാട്ടിൽ, ശാക്കിർ പാറമ്മൽ,മൊയ്തീൻ കമ്പത്ത് വളപ്പിൽ,കെ.വി മുസ്താഖ്,സൈദ് കൂരി പറമ്പിൽ, റഷീദ് തോരക്കാട്ടിൽ,സൈനുദ്ദീൻ തോരക്കാട്ടിൽ,അനീസ് റഹ്മാൻ,ഹനീഫ,റസാക്ക് പാറമ്മൽ എന്നിവർ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here