HomeNewsCrimeDrugതാനൂരിൽ വൻ സ്പിരിറ്റ് വേട്ട; 300 കന്നാസുകളിലായി 10,000 ലിറ്റർ

താനൂരിൽ വൻ സ്പിരിറ്റ് വേട്ട; 300 കന്നാസുകളിലായി 10,000 ലിറ്റർ

spriti-tanur-seize

താനൂരിൽ വൻ സ്പിരിറ്റ് വേട്ട; 300 കന്നാസുകളിലായി 10,000 ലിറ്റർ

മലപ്പുറം: താനൂരില്‍ വന്‍ സ്പിരിറ്റ് വേട്ട. ഗോവയില്‍നിന്ന് കര്‍ണാടക വഴി തൃശ്ശൂരിലേക്ക് ലോറിയില്‍ കടത്തുകയായിരുന്ന 10,000 ലിറ്റര്‍ സ്പിരിറ്റാണ് താനൂര്‍ പുത്തന്‍ത്തെരുവില്‍വെച്ച് എക്സൈസ് പിടികൂടിയത്. സംഭവത്തില്‍ ലോറി ഡ്രൈവറെയും ക്ലീനറെയും കസ്റ്റഡിയിലെടുത്തു. തൃശ്ശൂര്‍ വലപ്പാട് സ്വദേശികളായ സജീവ്(42), മനോജ്(46) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മുന്നൂറോളം കന്നാസുകളിലായാണ് ലോറിയില്‍ സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ഇതിന് മുകളിലാക്കി മൈദ ചാക്കുകളും നിരത്തിയിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് താനൂരില്‍വെച്ച് മലപ്പുറം എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റും തിരൂര്‍ എക്‌സൈസും ചേര്‍ന്ന് ലോറി തടഞ്ഞത്. തുടര്‍ന്ന് ലോറിയില്‍ നടത്തിയ പരിശോധനയില്‍ സ്പിരിറ്റ് നിറച്ച കന്നാസുകള്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!