തീവണ്ടിയിൽനിന്ന് രക്ഷപ്പെട്ട വധശ്രമക്കേസ് പ്രതിയെ കണ്ടെത്താനായില്ല
കുറ്റിപ്പുറം : കൈവിലങ്ങുമായി തീവണ്ടിയിൽനിന്നു ചാടി രക്ഷപ്പെട്ട വധശ്രമക്കേസ് പ്രതിയെ കണ്ടെത്താനായില്ല. കണ്ണൂരിൽ അറസ്റ്റുചെയ്ത അസം സ്വദേശി മൊയ്നുൽ ഹഖാണ്(31) കുറ്റിപ്പുറത്ത് തീവണ്ടിയിൽനിന്നു ചാടി രക്ഷപ്പെട്ടത്. കുറ്റിപ്പുറം സ്റ്റേഷനിൽനിന്ന് തീവണ്ടി പുറപ്പെട്ടയുടനെ മൊയ്നുൽ ഹഖ് പ്ളാറ്റ്ഫോമിലേക്കു ചാടി ഓടുകയായിരുന്നു.
രക്ഷപ്പെടുന്ന സമയത്ത് പ്രതിയുടെ ഒരു കൈയിൽ വിലങ്ങ് ഉണ്ടായിരുന്നു. കുറ്റിപ്പുറത്തെയും പരിസരത്തെയും സി.സി.ടി.വി. ക്യാമറകൾ അസം പോലീസും കുറ്റിപ്പുറം പോലീസും ചേർന്ന് പരിശോധിക്കുന്നുണ്ട്. ഇതുവരെ പ്രതിയുടെ ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല.
പ്രതി രക്ഷപ്പെട്ട സമയത്ത് ബസ്‌സ്റ്റാൻഡിൽനിന്ന് മൂവാറ്റുപുഴയിലേക്ക് ഒരു കെ.എസ്.ആർ.ടി.സി. ബസ് പോയിരുന്നു. ഇതിൽ പ്രതി കയറിയോ എന്നും അന്വേഷിക്കുന്നുണ്ട്. അസമിൽ കടയുടമയെ വെടിവെച്ചതിനുശേഷം രക്ഷപ്പെട്ട് കണ്ണൂർ ചെമ്പിലോട് എത്തിയ പ്രതിയെ തിങ്കളാഴ്ചയാണ് ചക്കരക്കല്ല് പോലീസ് പിടികൂടി അസം പോലീസിനു കൈമാറിയത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here