മാറാക്കര എ.യു.പി. സ്കൂളിൽ പഠനോത്സവം
മാറാക്കര: മാറാക്കര എ.യു.പി. സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. ഗ്രാമപ്പഞ്ചായത്തംഗം കെ.പി. അനീസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് മുഹമ്മദലി പള്ളിമാലിൽ അധ്യക്ഷനായി. കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ ഇൻസ്പെയർ അവാർഡ് ജേതാവ് കെ. തീർത്ഥയ്ക്ക് മാനേജർ ഉപഹാരം നൽകി. മാനേജർ പി.എം. നാരായണൻ നമ്പൂതിരി, പ്രഥമാധ്യാപിക ടി. വൃന്ദ, ഉസ്മാൻ, കെ. ബേബി പത്മജ, ടി.പി. അബ്ദുല്ലത്തീഫ്, കെ.എസ്. സരസ്വതി എന്നിവർ സംസാരിച്ചു. വി.കെ. സ്വലാഹുദ്ദീൻ മാജിക് ഷോയും പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ വിവിധ പരിപാടികളും അവതരിപ്പിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here