HomeNewsCrimeDrugപട്ടാമ്പിയിൽ 148.15 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ഇരിമ്പിളിയം സ്വദേശി അറസ്റ്റിൽ

പട്ടാമ്പിയിൽ 148.15 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ഇരിമ്പിളിയം സ്വദേശി അറസ്റ്റിൽ

mohammed-fajas-mdma-irimbiliyam

പട്ടാമ്പിയിൽ 148.15 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ഇരിമ്പിളിയം സ്വദേശി അറസ്റ്റിൽ

പട്ടാമ്പി : കഴിഞ്ഞ ദിവസം പട്ടാമ്പി മീൻ മാർക്കറ്റിന് സമീപം 148.15 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ഒരാളെക്കൂടി പൊലീസ് അറസ്‌റ്റ് ചെയ്തു. കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌ത പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ബെംഗളൂരുവിൽനിന്നു എംഡിഎംഎ കൊണ്ടുവരുന്നതിനു സഹായം ചെയ്യുന്ന ഇരിമ്പിളിയം വലിയകുന്ന് പള്ളിയാലിൽ വീട്ടിൽ മുഹമ്മദ് ഫജാസിനെക്കുറിച്ച് (22) വിവരം ലഭിച്ചത്. പൊലീസ് നിരീക്ഷണത്തിലായിരുന്ന ഇയാളെ കഴിഞ്ഞ ദിവസം അറസ‌് ചെയ്യുകയായിരുന്നു.കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യം പരിശോധിച്ച് വരികയാണെന്നും ലഹരിവിൽപനയും ഉപയോഗവും നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഷൊർണൂർ ഡിവൈഎസ്‌പി ആർ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിലെ അംഗങ്ങളായ പട്ടാമ്പി പൊലീസ് ഇൻസ്പെക്ടർ പി.കെ. പത്മരാജൻ, എസ്ഐ കെ. മണികണ്ഠൻ, പ്രൊബേഷൻ എസ്ഐ കെ. ശ്രീരാഗ് എന്നിവരാണ് പ്രതിയെ അറസ്‌റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!