വളാഞ്ചേരി നഗരസഭയുടെയും കുടുംബാരോഗ്യ കേന്ദ്രം വളാഞ്ചേരിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ലോകാരോഗ്യ ദിനാചരണം നടത്തി
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയുടെയും കുടുംബാരോഗ്യ കേന്ദ്രം വളാഞ്ചേരിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ലോകാരോഗ്യ ദിനാചരണം കുടുംബാരോഗികേന്ദ്രം വളാഞ്ചേരിയിൽ വച്ച് നടത്തി.നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം യോഗത്തിൽ അധ്യക്ഷത വഹിച്ചു.കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഫാത്തിമ പി പ്രതിരോധ കുത്തിവെപ്പുകളുടെ ആവശ്യകതയെ കുറിച്ചും പ്രസവം ആശുപത്രിയിൽ തന്നെ നടത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ബോധവൽക്കരണം നടത്തി. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,നഗരസഭ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. മിഷാൽ, സിദ്ധ മെഡിക്കൽ ഓഫീസർ ഡോ. സുഷാന്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ മഞ്ഞപ്പിത്ത, ഡെങ്കിപ്പനി പ്രതിരോധ മാർഗ്ഗങ്ങൾ സംബന്ധിച്ചും, ലേഡി ഹെൽത്ത് ഇൻസ്പെക്ടർ കൗസല്യ മാതൃശിശു സംരക്ഷണ പ്രവർത്തനങ്ങളെ സംബന്ധിച്ചും വിശദീകരിച്ചു.കൗൺസിലർമാരായ ആബിദ മൻസൂർ,ബദരിയ്യ മുനീർ,എൻ.നൂർജഹാൻ,തസ്ലീമ നദീർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here