HomeNewsകോട്ടപ്പുറം ഫെസ്റ്റ് 2025 പ്രവർത്തനം തുടരുന്നു

കോട്ടപ്പുറം ഫെസ്റ്റ് 2025 പ്രവർത്തനം തുടരുന്നു

Kottappuram-fest-2025

കോട്ടപ്പുറം ഫെസ്റ്റ് 2025 പ്രവർത്തനം തുടരുന്നു

വളാഞ്ചേരി:അശരണർക്ക് ഒരു കൈത്താങ്ങു എന്ന ലക്ഷ്യവുമായി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ദനശേഖരാനർത്ഥം കോട്ടപ്പുറം പൗരസമിതി നടത്തുന്ന കോട്ടപ്പുറം ഫെസ്റ്റ് 2025 പ്രവർത്തനം തുടരുന്നു. ഫെസ്റ്റിന്റെ ഉത്ഘാടന കർമം ഏപ്രിൽ 5 ന് ബഹുമാനപ്പെട്ട കോട്ടക്കൽ നിയോജക മണ്ഡലം MLA prof. ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. വിവിധ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. കണ്ണിനു കുളിർമയേകുന്ന ലണ്ടൻ ഗേറ്റ്, ലണ്ടൻ സിറ്റി, റോബോട്ടിക് അനിമൽസ്, പെറ്റ് ഷോ തുടങ്ങിയ ഒട്ടനവധി ദൃശ്യനുഭവങ്ങളും എല്ലാ ദിവസവും വിവിധത്തരം സ്റ്റേജ് പ്രോഗ്രാമുകളും, വൈവിധ്യമാർന്ന ഭക്ഷ്യ വിഭവങ്ങളുമായി ഫുഡ്‌ കോർട്ടും, വിവിധ തരം കോമർഷ്യൽ സ്റ്റാളുകളും, കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ആസ്വദിക്കാൻ കഴിയുന്ന തരത്തിലുള്ള അമ്യൂസ് മെന്റ് റൈഡു കളും ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നു.വൈകുന്നേരം 4 മണി മുതൽ രാത്രി 10 മണി വരെയാണ് പ്രവർത്തന സമയം. ഒരു മാസക്കാലത്തോളം ഫെസ്റ്റ് നീണ്ടു നിൽക്കും.എല്ലാ ആളുകളെയും ഫെസ്റ്റിലേക്ക് സ്വാഗതം ചെയ്യുന്നതായും ഫെസ്റ്റിന്റെ സുഖമമായ പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും കോട്ടപ്പുറം പൗരമിതി ഭാരവാഹികൾ നടത്തിയ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വാർത്ത സമ്മേളനത്തിൽ പൗരസമിതി മുഖ്യ രക്ഷാധികാരി ശ്രീ. സൈതലിക്കുട്ടിഹാജി,പ്രസിഡന്റ്‌ വിപിൻ, ട്രഷറർ ജാഹ്ഫർ, സെക്രട്ടറി റിയാസ് ബാബു, ജോയിന്റ് സെക്രട്ടറി ഷിജു എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!