HomeNewsAccidentsഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങിമരിച്ചു

ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങിമരിച്ചു

abida-liyan-drown-kuttippuram

ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങിമരിച്ചു

കുറ്റിപ്പുറം: ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതിയും ബന്ധുവായ 15 കാരനും മുങ്ങിമരിച്ചു. തവനൂർ മദിരശ്ശേരി കരിങ്കപ്പാറ ആബിദ (40), ആബിദയുടെ സഹോദരന്റെ മകൻ ആനക്കര സ്വദേശി മുഹമ്മദ്‌ ലിയാൻ (12) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. വിരുന്നിന് വന്ന ലിയാനെ പുഴ കാണിക്കാൻ ഇറങ്ങുകയും പുഴയാൻ ഇറങ്ങിയ ലിയാൻ പുഴയിൽ മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാനിറങ്ങിയ ആബിദയും അപകടത്തിൽ പ്പെടുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും നാട്ടുകാരും തിരച്ചിൽ നടത്തി. തുടർന്ന് കുറ്റിപ്പുറം നിളാ പാർക്കിന് സമീപത്ത് നിന്ന് മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങൾ കുറ്റിപ്പുറം സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് നടപടികൾക്ക് പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!