എടരിക്കോട് ടൂറിസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവതി മരിച്ചു
കോട്ടക്കൽ:മലപ്പുറം എടരിക്കോട് ആറുവരിപ്പാതയിൽ മമ്മാലിപ്പടിയിൽ ടൂറിസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രക്കാരി മരിച്ചു. വാളക്കുളം പള്ളേരി മൻസൂറിൻ്റെ ഭാര്യ മു
ബഷിറയാണ് (26) മരിച്ചത്. ബുധനാഴ്ച രാത്രി 10 മണിയോടെ എടരിക്കോട് മമ്മാലിപടിക്ക് സമീപം ഉണ്ടായ അപകടത്തിൽ മൻസൂറിനും പരിക്കേറ്റിരുന്നു. തലക്കും കാലിനും പരിക്കേറ്റ് ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വ്യാഴാഴ്ച രാത്രി 9 20 മണിയോടെ മുബഷിറ മരിച്ചത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here