HomeUncategorizedഇരിമ്പിളിയം റൗളത്തു സലാം മദ്രസയുടെ എൺപതാം വാർഷികം ഏപ്രിൽ 23, 24 തിയ്യതികളിൽ നടക്കും

ഇരിമ്പിളിയം റൗളത്തു സലാം മദ്രസയുടെ എൺപതാം വാർഷികം ഏപ്രിൽ 23, 24 തിയ്യതികളിൽ നടക്കും

Raulathu-salam-madrassa-press-meet-2025

ഇരിമ്പിളിയം റൗളത്തു സലാം മദ്രസയുടെ എൺപതാം വാർഷികം ഏപ്രിൽ 23, 24 തിയ്യതികളിൽ നടക്കും

വളാഞ്ചേരി:ഇരിമ്പിളിയത്തെ നവോത്ഥാന പ്രവർത്തനങ്ങൾക്ക് നിർണായക പങ്കുവഹിച്ച റൗളത്തു സലാം മദ്രസ ഓത്തുപള്ളി ആയിട്ടാണ് ആരംഭിച്ചത്. 1944 ലാണ് റൗളത്ത് സലാം മദ്രസയായി പ്രവർത്തനം തുടങ്ങിയത്. 80 ആം വാർഷികം വിപുലമായ പരിപാടികളോടെ 2025 ഏപ്രിൽ 23, 24 തീയതികളിൽ ഇരിമ്പിളിയും അങ്ങാടിയിൽ വെച്ച് സംഘടിപ്പിക്കുന്നതാണെന്ന് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉദ്ഘാടന സമ്മേളനം, പൂർവ്വ വിദ്യാർത്ഥി സമ്മേളനം, തലമുറ സംഗമം, വിദ്യാഭ്യാസ സമ്മേളനം, വിദ്യാർത്ഥികളുടെ കലാവിരുന്ന് എന്നിങ്ങനെ വ്യത്യസ്തമായ പരിപാടികളാണ് വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. വാർഷികാഘോഷങ്ങളുടെ ഭാഗമായി കുടുംബ സംഗമങ്ങൾ ലഹരി വിരുദ്ധ ബോധവൽക്കരണം വളണ്ടിയർ മദ്രസ പുനരുദ്ധാരണ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ചിരുന്നു. വാർഷികാഘോഷത്തിന്റെ ഉദ്ഘാടന കർമ്മം കോട്ടക്കൽ നിയോജകമണ്ഡലം എംഎൽഎ പ്രൊഫസർ കെ. കെ ആബിദ് ഹുസൈൻ തങ്ങൾ നിർവഹിക്കും സ്വാഗതസംഘം ചെയർമാൻ അബ്ദു നാസർ പി കെ അധ്യക്ഷത വഹിക്കും. ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ടി ഷഹനാസ്, വാർഡ് മെമ്പർ അബൂബക്കർ കെ വി,അഷ്റഫ് ചെട്ടിപ്പടി, കെ.പി അലവിക്കുട്ടി എന്നിവർ സംബന്ധിക്കും. പൂർവ്വ വിദ്യാർത്ഥി സംഗമം മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീബ അസീസ് മയ്യേരി ഉദ്ഘാടനം നിർവഹിക്കും ഡോ അലി അക്ബർ ഇരിവേറ്റി മുഖ്യ പ്രഭാഷണം നിർവഹിക്കും. ഡോക്ടർ ഷഹീർ പി എ, സി,പി മുഹമ്മദ്‌ ഷാഫി, ടി അബ്ദുൽ ഖാദർ മാസ്റ്റർ എന്നിവർ സംബന്ധിക്കും. വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന സുവനീർ പ്രകാശനം ജില്ലാ പഞ്ചായത്ത് മെമ്പർ എപി സബാഹ് നിർവഹിക്കും. തലമുറ സംഗമം ഡോ. പി എ റഹീം ഉദ്ഘാടനം ചെയ്യും. നൗഷാദ് കാക്കവയൽ, അബ്ദുൽ അസീസ് പി, ഹൈദ്രോസ് കുട്ടി, ഷബീർ പി ടി, ജമാലുദ്ദീൻ പി,പട്ടാഴി മുഹമ്മദ് ഇബ്രാഹിം, ഷെഫീഖ് അഹമ്മദ് പി എ എന്നിവർ സംബന്ധിക്കും. വിദ്യാഭ്യാസ സമ്മേളനത്തിൽ മഹല്ല് പ്രസിഡണ്ട് അബ്ദുൽഖാദർ പി ടി, അബ്ദുറഹ്മാൻ പി എം കെ കെ താജുദ്ധീൻ മൗലവി, ഫൈസൽ ബാബു സലഫി, അലി ശാക്കിർ മുണ്ടേരി എന്നിവർ സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ
അബ്ദുൽ നാസർ പി കെ, ഷെഫീഖ് അഹമ്മദ് പി എ,പട്ടാഴി മുഹമ്മദ് ഇബ്രാഹിം, അലവിക്കുട്ടി കെ.പി, ഫൈസൽ ബാബു സലഫി തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!