HomeNewsArts“സുരക്ഷിത പ്രസവം ക്യാമ്പയിൻ 2025”; വളാഞ്ചേരി ബസ്റ്റാൻ്റിൽ തെരുവുനാടകം നടത്തി

“സുരക്ഷിത പ്രസവം ക്യാമ്പയിൻ 2025”; വളാഞ്ചേരി ബസ്റ്റാൻ്റിൽ തെരുവുനാടകം നടത്തി

street-drama-valanchery

“സുരക്ഷിത പ്രസവം ക്യാമ്പയിൻ 2025”; വളാഞ്ചേരി ബസ്റ്റാൻ്റിൽ തെരുവുനാടകം നടത്തി

വളാഞ്ചേരി:-സംസ്ഥാന ആരോഗ്യവകുപ്പ്, ജില്ലാ മെഡിക്കൽ ഓഫീസ് മലപ്പുറം, വളാഞ്ചേരി മുൻസിപ്പാലിറ്റി, കുടുംബാരോഗ്യ കേന്ദ്രം വളാഞ്ചേരി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ “സുരക്ഷിത പ്രസവം ക്യാമ്പയിൻ 2025” എന്ന വിഷയത്തിൽ സൈന്ധവാസ് മീഡിയ ചെങ്ങന്നൂരിലെ കലാകാരൻമാർ അവതരിപ്പിച്ച തെരുവുനാടകം വളാഞ്ചേരി നഗരസഭ ബസ്റ്റാൻ്റിൽ വെച്ച് നടത്തി. “കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിത കരങ്ങളിൽ”. “പ്രസവം സുരക്ഷിതമാക്കാൻ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം” എന്നീ സന്ദേശങ്ങൾ പൊതുജനങ്ങളിൽ എത്തിക്കുന്നതിന് ലക്ഷ്യമിട്ടാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ മാരാത്ത് ഇബ്രാഹിം, കൗൺസിലർ താഹിറ ഇസ്മയിൽ എന്നിവർ സന്നിഹിതരായിരുന്നു. മലപ്പുറം ജില്ല മെഡിക്കൽ ഓഫീസിനെ പ്രതിനിധീകരിച്ച് ജില്ലാ മാസ്സ് മീഡിയ ഓഫീസർ കെ പി സാദിഖ് അലി ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ പി എം ഫസൽ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!