വളാഞ്ചേരിയിൽ റോഡരികിലെ കോൺക്രീറ്റ് സ്ലാബുകൾ തടസ്സമാകുന്നു
വളാഞ്ചേരി : നഗരത്തിൽ കോഴിക്കോട് റോഡിന്റെ ഓരങ്ങളിലെ ഉയർന്ന കോൺക്രീറ്റ് സ്ലാബുകൾ വാഹനങ്ങൾക്കും വഴിനടക്കുന്നവർക്കും അപകടമുണ്ടാക്കുന്നത് പതിവായി. ബുധനാഴ്ച രാവിലെ ഗതാഗതക്കുരുക്കിനിടെ റോഡിന്റെ അരികിലേക്കെടുത്ത ഒരു കാറിന്റെ മുൻഭാഗം സ്ലാബിൽ തട്ടി കേടുപറ്റി. സ്വകാര്യ വൻകിട സ്ഥാപനത്തിന്റെ പരസ്യങ്ങൾ ഉയരങ്ങളിൽ പ്രദർശിപ്പിക്കാനായി റോഡരികിൽ സ്ഥാപിച്ച ഇരുമ്പുതൂണുകൾ ഉറപ്പിക്കാൻ കോൺക്രീറ്റിൽ തീർത്ത സ്ലാബുകളാണ് ജനങ്ങൾക്ക് ഭീഷണിയായി റോഡിൽ തല ഉയർത്തി നിൽക്കുന്നത്. തൂണുകൾ അഴിച്ചെടുത്ത് കമ്പനികൾ പോയെങ്കിലും നടപ്പാതയിലും റോഡരികിലുമുള്ള സ്ലാബുകൾ എടുത്തുമാറ്റിയിട്ടില്ല. രാത്രി കടകൾ അടച്ചാൽ റോഡിൽ പലയിടത്തും ഇരുട്ടാണ്. ഇത് കാൽനടയാത്രക്കാരെ അപകടത്തിലാക്കുന്നു. സ്ലാബിൽ തട്ടി വീഴുന്നവർക്ക് ഗുരുതരമായ അപകടം പറ്റുമെന്നുറപ്പാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here