വളാഞ്ചേരി നഗസഭയിൽ നവീകരണം പൂർത്തിയായ കുളമംഗലം കിഴക്കേകര കൊട്ടാരം റോഡിൻ്റെ ഉദ്ഘാടനം നടന്നു
വളാഞ്ചേരി:-വളാഞ്ചേരി നഗസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സൈഡ് വൈഡനിംഗ് നടത്തി നവീകരിച്ച കുളമംഗലം കിഴക്കേകര കൊട്ടാരം റോഡിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു.മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ് അദ്ധ്യക്ഷത വഹിച്ചു.1499000 രൂപ വിനിയോഗിച്ചാണ് വാർഡ് അതിർത്തി വരെ ആദ്യഘട്ടത്തിൽ നവീകരണം നടത്തിയത്.പൂർത്തികരണത്തിനായി രണ്ടാംഘട്ടത്തിൽ ഫണ്ട് വകയിരുത്തിയിട്ടുമുണ്ട്.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മുജീബ് വാലാസി,മാരാത്ത് ഇബ്രാഹിം,കൗൺസിലർമാരായ ഈസ നബ്രത്ത്,ആബിദ മൻസൂർ,എൻ.നൂർജഹാൻ,സുബിത രാജൻ,ബദരിയ്യ മുനീർ,മുസ്തഫ മാസ്റ്റർ,ഹമീദ് ഹാജി, സെയ്ദ് കാരയിൽ, നാസർ കാരയിൽ, പത്മമകുമാർ പി.പി തുടങ്ങിയവർ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here