HomeNewsInaugurationഅഞ്ച് വാർഡുകൾക്ക് അനുവദിച്ച ഓപ്പൺ ജിം ഹാപ്പിനസ്സ് സെന്ററിൻ്റെ ആദ്യഘട്ടത്തിലെ ഉദ്ഘാടനം മാരാംകുന്ന് ഡിവിഷനിൽ

അഞ്ച് വാർഡുകൾക്ക് അനുവദിച്ച ഓപ്പൺ ജിം ഹാപ്പിനസ്സ് സെന്ററിൻ്റെ ആദ്യഘട്ടത്തിലെ ഉദ്ഘാടനം മാരാംകുന്ന് ഡിവിഷനിൽ

gym-valanchery-inauration

അഞ്ച് വാർഡുകൾക്ക് അനുവദിച്ച ഓപ്പൺ ജിം ഹാപ്പിനസ്സ് സെന്ററിൻ്റെ ആദ്യഘട്ടത്തിലെ ഉദ്ഘാടനം മാരാംകുന്ന് ഡിവിഷനിൽ

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് വാർഡുകൾക്ക് അനുവദിച്ച ഓപ്പൺ ജിം ഹാപ്പിനസ്സ് സെന്ററിൻ്റെ ആദ്യഘട്ടത്തിലെ ഉദ്ഘാടനം മാരാംകുന്ന് ഡിവിഷനിൽ വെച്ച് നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.അഞ്ചോളം ജിം ഉപകരണങ്ങളാണ് ഓപ്പൺ ജിം ഹാപ്പിനസ് സെൻ്ററിൽ സ്ഥാപിച്ചിട്ടുള്ളത്.സ്ത്രീകൾക്കും കുട്ടികൾക്കും രാത്രി സമയങ്ങളിലടക്കം വ്യായാമം ചെയ്യുന്നതിനുള്ള സൗകര്യത്തോടെയാണ് സജ്ജീകരിച്ചിട്ടുള്ളത്.വരും ദിവസങ്ങളിൽ ബാക്കിയുള്ള വാർഡുകളിലും ഹാപ്പിനെസ്സ് സെൻ്റർ നാടിനായി സമർപ്പിക്കും.പദ്ധതി കൂടുതൽ വാർഡുകളിലേക്ക് എത്തിക്കുന്നതിനായി ഈ വാർഷിക പദ്ധതിയിൽ ഫണ്ട് വകയിരുത്തിയിട്ടുണ്ട് എന്നും,ആരോഗ്യ സംരക്ഷണത്തിനായി ഇത്തരം ഹാപ്പിനസ്സ് സെൻ്ററുകൾ ഉപകാരപ്രതമാണ് എന്നും ചെയർമാൻ പറഞ്ഞു.വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,മാരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്,കൗൺസിലർ ആബിദ മൻസൂർ,ഈസ നബ്രത്ത്,സുബിത രാജൻ,എൻ.നൂർജഹാൻ,മുസ്തഫ മാസ്റ്റർ,നൗഫൽ പാലാറ,പാലാറ റഷീദ്,ത്വാൽഹത്ത് പാലാറ, നിയാസ്,ഷമീർ പരിയാരത്ത്, ഇബ്രാഹിം,അസൈനാർ മൊഖാരി,പാലാറ ഷാജി,മൊയ്തിൻ കുട്ടി, അബ്ദുസ്സലാം,
ഇഖ്ബാൽ എംബീസ്, ബഷീർ ബാബു, സൈതാലി, പി.സി.എസ് സൈദ്,യു.പി ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!