മാറാക്കര മഹോത്സവം സമാപിച്ചു
മാറാക്കര: അധ്യാപകനും സാംസ്കാരികപ്രവർത്തകനുമായ കാടാമ്പുഴ പിലാത്തറയിലെ കെ. രഘുനാഥന്റെ സ്മരണാർഥം കാടാമ്പുഴയിൽ തുറന്ന പഠനഗവേഷണകേന്ദ്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച മാറാക്കര മഹോത്സവം സമാപിച്ചു. സമാപനസമ്മേളനം ജില്ലാപഞ്ചായത്തംഗം ബഷീർ രണ്ടത്താണി ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി അധ്യക്ഷതവഹിച്ചു. ദേശീയ വിദ്യാഭ്യാസനയവും പാഠ്യപദ്ധതി പരിഷ്കരണവും എന്ന വിഷയത്തിൽ ഡോ. അനിൽ ചേലേമ്പ്ര വിഷയമവതരിപ്പിച്ചു. ഒ.കെ. സുബൈർ, ഉമറലി കരേക്കാട്, അഷറഫലി കാളിയത്ത്, കെ.എസ്. സുധീഷ്കുമാർ, സജി ജേക്കബ് എന്നിവർ പ്രസംഗിച്ചു. രാവിലെ നടന്ന സെമിനാറിൽ ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാനസമിതി അംഗം അരുൺ രവി പുതിയ സാങ്കേതികവിദ്യകളും തൊഴിൽ സാധ്യതകളും എന്ന വിഷയം അവതരിപ്പിച്ചു. വി.വി. മണികണ്ഠൻ മോഡറേറ്ററായി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here