തളർന്ന ശരീരീരവും തളരാത്ത മനസ്സുമായി തുല്യതയിൽ ഒന്നാമനാവാൻ ബാബു
വളാഞ്ചേരി :കേരള സംസ്ഥാന സാക്ഷരതാ മിഷൻ മുഖേന നടപ്പിലാക്കുന്ന പത്താം തരം തുല്യത പതിനൊന്നാം ബാച്ചിന്റെ പരീക്ഷാർത്ഥികളിൽ പുഞ്ചിരിക്കുന്ന മുഖവുമായി ബാബുവും പരീക്ഷ എഴുതാൻ സ്കൂളിന്റെ പടി താണ്ടി.
![poet-babu](http://www.valanchery.in/wp-content/uploads/2017/10/2-576x1024.jpg)
ബാബു സുഹൃത് ചെറുപറമ്പിൽ പ്രതീഷിനോപ്പം പരീക്ഷ കഴിഞ്ഞു സ്കൂളിൽ നിന്നും വരുന്നു
മാറാക്കര പഞ്ചായത്തിലെ കോണ്ടം കൊടുവത്തു കോരുവിന്ടെ മകനായ അരവിന്ദാക്ഷൻ എന്ന ബാബു പഠനത്തോടൊപ്പം വിവിധ ജോലികൾ ചെയ്തിരുന്നെങ്കിലും ഏഴാം ക്ലാസ് പഠനം പൂർത്തിയാക്കാതെ മുഴുവൻ സമയവും ഹോട്ടൽ ജീവനക്കാരനാവേണ്ടി വന്നു. ഇരുപതിമ്മൂന്നാം വയസ്സിൽ ജോലിക്കിടെ ഉണ്ടായ വീഴ്ചയും തുടർന്ന് രണ്ട്തവണ ഉണ്ടായ പക്ഷാഘാതവും മൂലം ചലന ശേഷി എഴുപത്തി അഞ്ചു ശതമാനവും നഷ്ടപെട്ടു. സ്വന്തം എന്ന് പറയാൻ ആരുമില്ലാത്ത ബാബുവിനെ നാട്ടുകാരുടെയും പാലിയേറ്റിവ് പ്രവർത്തകരുടെയും ആശ്രയത്തിലാണ് കഴിയുന്നത് . കിടപ്പിനിടയിലും ബാബു എഴുതിയ രുധിര താരകം എന്ന കവിത സമാഹാരം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യുകയുണ്ടായി. ഇ പുസ്തകം വിറ്റു കിട്ടുന്നതാനു ഇന്ന് ബാബുവിന്റെ ഏക വരുമാനം. പത്താം തരം തുല്യത പരീക്ഷ പാസ്സാകുക എന്ന ആഗ്രഹത്തോടൊപ്പം എല്ലായിടത്തും എത്തി ചേരാൻ ഒരു ഇലക്ട്രോണിക് വീൽ ചെയർ ലഭ്യമാകുക എന്നതാണ് ബാബുവിന്റെ സ്വപ്നം. ഇതിനു വേണ്ടി ആരുടെയങ്കിലും സുമനസ്സ് പ്രതീഷിച്ചിരിക്കുകയാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here