പുഴയിൽ നിർമാണ ജോലികൾ അനുവദിക്കരുതെന്ന ചട്ടം കാറ്റിൽപറത്തി ചെമ്പിക്കൽ കടവിൽ റോഡിനുള്ള ടാർ മിശ്രിതം ഒരുക്കുന്നത് ഭാരതപ്പുഴയിൽ
കുറ്റിപ്പുറം: തിരൂർ–കുറ്റിപ്പുറം റോഡിന്റെ അറ്റകുറ്റപ്പണിക്കായുള്ള ടാർ
മിശ്രിതം ഒരുക്കുന്നത് പ്രത്യേക സംരക്ഷിത മേഖലയായ ഭാരതപ്പുഴയിൽവച്ച്. പുഴയിൽ നിർമാണ ജോലികൾ അനുവദിക്കരുതെന്ന ചട്ടം കാറ്റിൽപറത്തിയാണ് വലിയ അടുപ്പുകൾ സ്ഥാപിച്ച് റോഡ്പണിക്കായുള്ള ടാർ മിശ്രിതം ഒരുക്കുന്നത്.
ചെമ്പിക്കൽ കടവിൽ ഇന്നലെ രാവിലെ മുതലാണ് ജോലികൾ തുടങ്ങിയത്. തിരൂർ റോഡിലെ കുഴികൾ അടയ്ക്കുന്ന കരാർ ഏറ്റെടുത്ത ജോലിക്കാരാണ് നിയമം ലംഘിച്ച് പുഴയിൽ അടുപ്പൊരുക്കി ടാർ ഉരുക്കിയത്. മെറ്റൽ എത്തിച്ച് ടാർ മിശ്രിതം തയാറാക്കുന്നതും പുഴയിൽവച്ചാണ്. തീയിന്റെ ചൂടിൽ പുഴയിലെ പനയും മറ്റും കരിഞ്ഞ നിലയിലാണ്. റവന്യു ഉദ്യോഗസ്ഥർ ഇതുവഴി പോയെങ്കിലും നടപടി എടുത്തില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here