HomeNewsPublic Issueഅവഗണനയുടെ ഒരു വർഷം: നാട്ടുകാർ ചോദിക്കുന്നു ‘വട്ടപ്പാറയിലെ ഹൈമാസ്റ്റ് ലൈറ്റ് ഇനിയെന്നു കത്തും?‘

അവഗണനയുടെ ഒരു വർഷം: നാട്ടുകാർ ചോദിക്കുന്നു ‘വട്ടപ്പാറയിലെ ഹൈമാസ്റ്റ് ലൈറ്റ് ഇനിയെന്നു കത്തും?‘

vattappara

അവഗണനയുടെ ഒരു വർഷം: നാട്ടുകാർ ചോദിക്കുന്നു ‘വട്ടപ്പാറയിലെ ഹൈമാസ്റ്റ് ലൈറ്റ് ഇനിയെന്നു കത്തും?‘

വളാഞ്ചേരി: വളാഞ്ചേരി വട്ടപ്പാറയിലെ നിവാസികളുടെ ദീർഘകാല ആവശ്യമായിരുന്നു മുടി‌പിൻ വളവിൽ ഒരു ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുക എന്നത്. ലൈറ്റ് സ്ഥാപികുന്നതിലൂടെ വളവിൽ രാത്രിക്കാലങ്ങളിൽ അടിക്കടി  ഉണ്ടാകാറുള്ള അപകടങ്ങൾ ഒരു പരിധിവരെ കുറയുമെന്ന് അവർ കണക്കുകൂട്ടി. ഈ ആവശ്യം മുൻ‌നിർത്തി 2016ലാണ് വട്ടപാറയിൽ ഒരു ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.

ലൈറ്റ് സ്ഥാപിച്ചതിനു ശേഷം ഒരു മാസക്കാലം മാത്രം പ്രവർത്തിച്ച് അകാലചരമമടയാനായിരുന്നു ഇതിന്റെ വിധി. ലൈറ്റ് പ്രവർത്തിച്ചിരുന്ന സമയത്ത് വട്ടപ്പാറ വളവിനെ കുറിച്ച് ഒരു ഏകദേശ ധാരണ ലഭിക്കാൻ ഇതു വഴി വരുന്ന ഡ്രൈവർമാർക്ക് സാധിച്ചിരുന്നു. ലൈറ്റ് കണ്ണടച്ചതോടെ ദീഘദൂര വാഹനങ്ങളുടെ ഡ്രൈവർമാർക്ക് വീണ്ടും ഒരു പേടി സ്വപ്നമാകുകയാണ് ഈ വളവ്. ശബരിമല സീസൺ തുടങ്ങിയതോടെ അയ്യപ്പഭക്തന്മാരുമായി ധാരാളം അന്യസംസ്ഥാന വാഹനങ്ങൾ ഈ വഴി കടന്നു പോകുന്നുണ്ട്. ഈ വർഷത്തെ മണ്ഡലക്കാലം തുടങ്ങിയ സമയത്ത് തന്നെ അയ്യപ്പന്മാരുമായി വന്ന ഒരു കർണാടക ബസ് ഹോസ്പിറ്റലിന് സമീപം വച്ച് അപകടത്തിൽ പെട്ടിരുന്നു. ലൈറ്റ് കത്തുന്നതിലൂടെ ഈ വഴിയിലൂടെയുള്ള രാത്രി സഞ്ചാരം സുഗമമാകുമെന്നാണ് പരിസരവാസികളുടെ പ്രതീക്ഷ.

അധികൃതരുടെ ഭാഗത്ത് നിന്നുള്ള അനാസ്ഥയാണ് ലക്ഷങ്ങൾ പൊതുഗജനാവിൽ നിന്നും ചിലവഴിച്ച് നിർമ്മിച്ച ഈ പദ്ധതി തുടക്കത്തിലേ പാളാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!