കുളമംഗലം എ.എം.എൽ.പി സ്കൂളിലെ പുതിയ കെട്ടിടനിർമ്മാണം തടഞ്ഞ നടപടി വിവാദമാകുന്നു
കുളമംഗലം: കൊളമംഗലം എ.എം.എൽ.പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ പണി തടസ്സപ്പെടുത്തിയ നടപടി വിവാദത്തിൽ. കെട്ടിടത്തിന്റെ ചുറ്റും ആവശ്യമായ സ്ഥലം ഒഴിച്ചിടാത്തതിലെ അപാകം ചൂണ്ടികാട്ടി നഗരസഭാ ഭരണസമിതി സ്റ്റോപ്പ് മെമ്മോ നൽകിയ നിർമ്മാണം വീണ്ടും തുടർന്നതിൽ അമർഷം മൂലം രാത്രിയിൽ വന്ന് പണി തടഞ്ഞതാണ് വിവാദമയത്. തറയുടെ പണി പുരോഗമിക്കുന്ന സ്ഥലത്ത് ഉപ്പ് വിതറിയ നിലയിലാണ് കാണപ്പെടുന്നത്.
കെട്ടിടം പണി നടക്കുന്നതിനാൽ സ്കൂളിന്റെ തൊട്ടടുത്തുള്ള മദ്രസയിൽ താത്‌കാലികമായി ക്ലാസുകൾ നടന്നിരുന്നത്. 2017 ഡിസംബർ 31 വരെയാണ് മദ്രസയിൽ ക്ലാസ് നടത്താൻ അനുമതി ഉള്ളത്. ഇതു കാരണം സ്റ്റോപ്പ് മെമോ നിലനിക്കുമ്പോഴും തറയുടെ പണി തുടർന്ന് ക്ലാസുകൾ ഇതിലേക്ക് മാറ്റാമെന്ന ധാരണയിൽ ഹൃസ്വകാലാടിസ്ഥാനത്തിൽ പണി പൂർത്തീകരിക്കാൻ സ്കൂൾ മാനേജ്മെന്റും പി.ടി.എ യും തീരുമാനമെടുക്കുകയായിരുന്നു. ഇതിനിടെയാണ് ശനിയാഴ്ച രാത്രിയോടെ ഉപ്പ് വിതറിയത്.
കെട്ടിടനിർമ്മാണം ചട്ടവിരുദ്ധമായാണ് നടക്കുന്നതെന്ന് ചൂണ്ടികാട്ടി മുൻസിപ്പാലിറ്റി ഭരണസമിതി സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇത്തരത്തിൽ നിർമ്മിച്ച കെട്ടിടങ്ങൾക്ക് നമ്പർ അനുവദിക്കാൻ പറ്റില്ലെങ്കിലും നഗരസഭ നിഷ്‌കർഷിക്കുന്ന പിഴ അടച്ചാണ് നിലവിൽ നമ്പർ നൽകി വരുന്നത്. എന്നാൽ, നഗരസഭയിൽ നൂറിൽപരം കെട്ടിടങ്ങളും ഇത്തരത്തിൽ നിർമ്മിച്ചവയെന്നിരിക്കെ ഈ സ്കൂളിൽ മാത്രം പണി തടസ്സപ്പെടുത്തിയതിനു പിന്നിൽ രാഷ്ട്രീയ മുതലെടുപ്പാണെന്നാണ് നാട്ടുകാർ പറയുന്നു.
ഇത്തരത്തിലൊരു നീക്കം മൂലം നൂറ്റമ്പതോളം വിദ്യാർഥികളുടെ പഠനം അനിശ്ചിതത്വത്തിലാകുമെന്ന ആശങ്കയിലാണ് രക്ഷിതാക്കളും നാട്ടുകാരും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here