HomeNewsEventsവളാഞ്ചേരി ഹൈസ്‌കൂളില്‍ നിന്നും പത്താംക്ലാസ് കഴിഞ്ഞ് വേര്‍പിരിഞ്ഞവര്‍ നാല്‍പത്തിയൊന്ന് വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി ‘ഒരുവട്ടംകൂടി’ ഒത്തുകൂടി

വളാഞ്ചേരി ഹൈസ്‌കൂളില്‍ നിന്നും പത്താംക്ലാസ് കഴിഞ്ഞ് വേര്‍പിരിഞ്ഞവര്‍ നാല്‍പത്തിയൊന്ന് വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി ‘ഒരുവട്ടംകൂടി’ ഒത്തുകൂടി

വളാഞ്ചേരി ഹൈസ്‌കൂളില്‍ നിന്നും പത്താംക്ലാസ് കഴിഞ്ഞ് വേര്‍പിരിഞ്ഞവര്‍ നാല്‍പത്തിയൊന്ന് വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി ‘ഒരുവട്ടംകൂടി’ ഒത്തുകൂടി

വളാഞ്ചേരി: 1975-76 വര്‍ഷം വളാഞ്ചേരി ഹൈസ്‌കൂളില്‍ നിന്നും പത്താംക്ലാസ് കഴിഞ്ഞ് വേര്‍പിരിഞ്ഞവര്‍ നാല്‍പത്തിയൊന്ന് വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി ഒത്തുകൂടി. ‘ഒരുവട്ടംകൂടി’എന്ന പേരില്‍ രൂപവത്കരിച്ച കൂട്ടായ്മയുടെ ഒത്തുചേരല്‍ ഹൈസ്‌കൂള്‍ഹാളില്‍ മുതിര്‍ന്ന പ്രഥമാധ്യാപികമാരായ പി. ജാനകി, ടി.പദ്മിനി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനംചെയ്തു.

പഴയകാല അധ്യാപകരെ ഉപഹാരംനല്‍കി ആദരിച്ചു. ‘ഗുരുവന്ദന’ത്തില്‍ അധ്യാപകരായ വി.കെ.പി. രാമചന്ദ്രന്‍, പി. മുഹമ്മദ്, വാഴകുന്നം ശങ്കരനാരായണന്‍, കെ.പി. വാസു, വി.പി. കുട്ടിശങ്കരന്‍നായര്‍, എ.പി. സൂസന്ന, കാട്ടുമാടം മാന്യന്‍നമ്പൂതിരി, പി.എം. ചിത്രന്‍ നമ്പൂതിരി, പി.കെ. ശാരദ, കെ.പി. രാധ, ടി. വേണുഗോപാലന്‍, കെ. ദേവയാനി എന്നിവര്‍ പങ്കെടുത്തു.

സഹപാഠികളില്‍ ആരോഗ്യപരമായും സാമ്പത്തികമായും പ്രയാസപ്പെടുന്നവരെ സഹായിക്കുന്നതിന്റെ ഭാഗമായുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും സംഗമം തുടക്കംകുറിച്ചു. ക്യാന്‍സര്‍ബാധിതയായ ഒരു സഹപാഠിക്ക് ചികിത്സക്കായി പണംനല്‍കിയാണ് പദ്ധതിക്ക് തുടക്കമിട്ടത്.

സി. കരുണകുമാര്‍ അധ്യക്ഷനായി. പി. മധുസൂദനന്‍, വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ സി.എച്ച്. അബൂയൂസഫ് ഗുരുക്കള്‍, റിട്ട.ഡിവൈ.എസ്.പി. കെ.റഷീദ്, ടി.പി. അബ്ദുള്‍ഗഫൂര്‍, ഡോ. മുഹമ്മദാലി, പി. സുരേഷ് കെ.ഇ. ഉമ തുടങ്ങിയവര്‍ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!