തൂതപ്പുഴയിൽ തടയണ നിർമിച്ചു പുറമണ്ണൂർ മജ്‍ലിസ് കോളജിലെ വിദ്യാർഥികൾ
തിരുവേഗപ്പുറ: പുറമണ്ണൂർ മജ്‍ലിസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ എൻഎസ്എസ് യൂണിറ്റ് അംഗങ്ങൾ തിരുവേഗപ്പുറ തൂതപ്പുഴയിൽ ചെക് പോസ്റ്റ് കടവിൽ താൽക്കാലിക തടയണ നിർമിച്ചു. ‘പുലരി–2017’ എന്ന പേരിൽ നടത്തിയ ക്യാംപിൽ 79 വിദ്യാർഥികളുടെ അഞ്ചു ദിവസത്തെ ശ്രമഫലമായാണ് തടയണ നിർമാണം പൂർത്തിയായത്.
പണിതീർന്നതോടെ പുഴയിൽ ജലസമൃദ്ധി. പ്രോഗ്രാം ഓഫിസർമാരായ ഇക്ബാൽ, മുസ്തഫ എന്നിവർ കുട്ടികൾക്കു കൂട്ടായി. തഖ്‍യുദ്ദീൻ, നബീൽ, റഫീഖ്, സുഫൈൽ, ഹിലാൽ, ഫുഹാദ്, സൽമാൻ, അഫ്സൽ, ഷക്കീബ്, ഫവാസ് തുടങ്ങിയവരും സജീവ പങ്കാളിത്തം വഹിച്ചു. തിരുവേഗപ്പുറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി.കേശവൻ തടയണയുടെ ഉദ്ഘാടനവും നിർവഹിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here