HomeTechnologyഎം.ഇ.എസ്. എന്‍ജിനീയറിങ് കോളേജില്‍ ശില്പശാല തുടങ്ങി

എം.ഇ.എസ്. എന്‍ജിനീയറിങ് കോളേജില്‍ ശില്പശാല തുടങ്ങി

mesce

എം.ഇ.എസ്. എന്‍ജിനീയറിങ് കോളേജില്‍ ശില്പശാല തുടങ്ങി

കുറ്റിപ്പുറം: എം.ഇ.എസ്. എന്‍ജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് വിഭാഗവും എ.പി.ജെ. അബ്ദുല്‍കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘മാത്തമാറ്റിക്‌സ് ഫോര്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് സിഗ്നല്‍ പ്രോസസിങ്’ വിഷയത്തിലുള്ള അഞ്ച് ദിവസത്തെ ശില്പശാല ആരംഭിച്ചു. കോഴിക്കോട് എന്‍.ഐ.ടി.യിലെ ഇലക്ട്രോണിക്‌സ് വിഭാഗം പ്രൊഫ. ഡോ. എലിസബത്ത് ഏലിയാസ് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. എ.എസ്. വരദരാജന്‍, ചെയര്‍മാന്‍ കെ.കെ. അബൂബക്കര്‍, ജോയിന്റ് സെക്രട്ടറി ഡോ. സി.പി. മുഹമ്മദ്, ഡയറക്ടര്‍ ഡോ. കെ.പി. മുഹമ്മദ്, ഇലക്ട്രോണിക്‌സ് വിഭാഗം മേധാവി ഡോ. എ. ഗോപകുമാര്‍, കോ-ഓര്‍ഡിനേറ്റര്‍മാരായ ഡോ. ഷയിന്‍ കെ, എഡറ്റ് ബിജോയ് തുടങ്ങിയവര്‍ പങ്കെടുത്തു. തുര്‍ന്നുള്ള ദിവസങ്ങളിലും വിവിധ വിഷയങ്ങളില്‍ പരിശീലനക്‌ളാസുകള്‍ നടക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!